മുത്തേ, അകന്ന് നീപോയെങ്കിലുമെന്റെ
ഹൃത്തിന്റെ ജാലകച്ചില്ലില്‍ ചിറകടി-
ച്ചെത്തുന്നു ഓര്‍മ്മക്കിളിയെന്നെത്തേടിയീ-
യെത്താത്തകൊമ്പിലെച്ചില്ലയില്‍ നിത്യവും.
നിന്നാത്മദു:ഖങ്ങള്‍, തേങ്ങും മനസ്സില്‍ നീ
എന്നുമൊളിപ്പിച്ച ചാട്ടവാര്‍പ്പാടുകള്‍..
എന്നോട്ചൊല്ലിയതേയില്ലൊരിയ്ക്കലും
നിന്നോടതൊന്നുമേ ചോദിച്ചുമില്ല ഞാന്‍.
രാവേറെയായിട്ടുമെന്തിനോ എന്‍മനം
നീവേറെയെങ്ങോ അകലെയാണെങ്കിലും,
നോവേറുമാമനശ്ശാന്തിയ്ക്ക് പ്രാര്‍ത്ഥിപ്പൂ...
ഹാ!,വേറെയെന്ത് ഞാന്‍ ചെയ്യുവാന്‍ മത്സഖീ..
Friday, January 16, 2009
Subscribe to:
Post Comments (Atom)
അകലെയിരിയ്ക്കുന്ന സഖിയുടെ ഓര്‍മ്മകളുണ്ടല്ലോ മനസ്സില്‍....ഈ ഓര്‍മ്മകളും സ്വപ്നങ്ങളുമൊക്കെയല്ലേ നമ്മെ ജീവിപ്പിയ്ക്കുന്നതും.........സഖിയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്‌ഥന വളരെ നന്നായി.....
ReplyDeleteഒരുരഹസ്യം, മയില്‍പ്പീലീ..
ReplyDeleteഇത് വായിച്ച് “അവള്‍“ എന്നെ ഫോണില്‍ വിളിച്ച് ഒരുപാട് കരഞ്ഞു..