ആരാധിക
ആരാധകര്‍ നിന്റെ ചുറ്റും നിന്ന്
നിന്നെ ആശംസകള്‍കൊണ്ട് മൂടവേ;
ദൂരെ, വിടര്‍ന്നമിഴികളോടെ
നിന്നെമാത്രം നോക്കിനിന്ന
എന്നെ നീ കണ്ടതേയില്ല.
കാതടപ്പിയ്ക്കുന്ന കയ്യടിക്കിടയില്‍
എന്റെ ഹൃദയം മുഴക്കിയ പെരുമ്പറ
നീ കേട്ടതേയില്ല.
നിന്റെ ഗാനങ്ങള്‍കേട്ട്
ശ്രോതാക്കള്‍ ലയിച്ചിരിക്കവേ
ഞാന്‍ കോരിത്തരിച്ചത്
നീ അറിഞ്ഞതേയില്ല.
അന്നൊരു രാവില്‍,
നിലാവില്‍, നദിക്കരയില്‍
മനസ്സും ശരീരവും തളര്‍ന്ന്
നീയെന്റെ മടിയില്‍കിടക്കവേ
എന്റെ മുന്തിരിച്ചുണ്ടുകളല്ലേ
നിന്റെ നേര്‍ത്ത നിശ്വാസങ്ങളെറ്റുവാങ്ങിയത്?
എന്റെ കരപല്ലവങ്ങളല്ലേ നിന്നെയുണര്‍ത്തിയത്?
എന്റെ ആലിംഗനങ്ങളല്ലേ
നിന്നെ ജീവിതത്തിലേയ്ക്ക്
തിരിച്ചുകൊണ്ടുവന്നത്?
നീപാടിയതൊക്കെ
എന്നെക്കുറിച്ചായിരുന്നെന്നത്
ആരാധകരെങ്ങനെ അറിയാന്‍?
നിന്റെ വെറുമൊരാരാധികയല്ല, ഞാന്‍.
നിന്നില്‍ തുടിയ്ക്കുന്നത്
എന്റെ ജീവനാണ്..
Friday, January 30, 2009
മെയിലില്‍ കിട്ടിയത്.
Subscribe to:
Post Comments (Atom)
നിന്നില്‍ തുടിയ്ക്കുന്നത്
ReplyDeleteഎന്റെ ജീവനാണ്..
:)
നിന്നില്‍ തുടിയ്ക്കുന്നത്
ReplyDeleteഎന്റെ ജീവനാണ്..
പകല്‍കിനാവന്‍,ശ്രീനുഗൈ,
ReplyDeleteഇതിന്, “ആരാധകന്‍” എന്നപേര്‍ എന്തുകൊണ്ടിട്ടില്ല എന്ന് കോട്ടയത്തുനിന്ന് ഒരു’ആരാധകന്‍’ ചോദിച്ചു. അകലെയാണെങ്കിലും അയാള്‍ ഇപ്പോഴും അവളെക്കുറിച്ചല്ലേ പാടുന്നത്? അവളല്ലേ അയാള്‍ക്കൊരു പുതു ജീവന്‍ കൊടുത്തത്? അയാളപ്പോള്‍ അവളുടെ ഒരു ആരാധകനല്ലേ എന്ന്..
ഈ ഒരാംഗിള്‍ മെയിലയച്ചയാള്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. എനിയ്ക്കും തോന്നിയില്ല..എന്ത് തോന്നുന്നു..?
ഒരു പേരിലെന്തിരിയ്ക്കുന്നു......തളരുമ്പോള്‍ താങ്ങായി നില്‍ക്കാനൊരാളില്ലേ......
ReplyDeleteനന്നായിട്ടുണ്ട്.....ആശംസകള്‍.....
ഓ:ടോ: കുറച്ചു തിരക്കിലാണ്....അതുകൊണ്ടാണ് കമന്റിടാന്‍ ലേറ്റായത്....കവിത ഞാന്‍ നേരത്തേ വായിച്ചിരുന്നു.....
കവിത നന്നായിട്ടുണ്ട്...
ReplyDeleteആശംസകള്‍...*
“തളര്‍ന്നപ്പോള്‍” എന്നാകുന്നതാണ് കൂടുതള്‍ ശരി, ഭദ്രേ..
ReplyDelete(പേരതുതന്നെയല്ലേ ?)ഈയിടെയായി വല്ലാത്ത മറവി..
നന്ദി, ശ്രീ..