കളിവിളക്കിന്‍തിരിനാളമിളംകാറ്റി-
ലിളകവേ, നിന്‍മുഖപദ്മത്തില്‍, ഓമനേ,
തെളിയുന്ന ഭാവരസത്തിലലിഞ്ഞന്ന്
നളനായിമാറിഞാന്‍, വേഷപ്പകര്‍ച്ചയാല്‍ ..
ദൂതുമായെത്തിയ ‘ഹംസ’ ത്തിനോട് നീ-
യോതിയതെല്ലാമവള്‍തിരിച്ചെത്തിയെന്‍
കാതിലുണര്‍ത്തിച്ചനേരം മുതല്‍ക്കെന്റെ
ചേതനയില്‍ നിന്റെയോര്‍മ്മകള്‍ മാത്രമായ് ..
കണ്ടെങ്കില്‍!, ഉള്ളില്‍നിറഞ്ഞോരു മോഹങ്ങള്‍
മിണ്ടാന്‍ കഴിഞ്ഞെങ്കില്‍! എന്നൊക്കെയാശിച്ച്,
ചുണ്ടിലൊരീണവുമായ്‌ഞാനണഞ്ഞത്
കണ്ടില്ല നീ, കരള്‍പൊട്ടിക്കരഞ്ഞു ഞാന്‍..
പിന്നെ, അഭൌമമാമേതോ വികൃതിയാല്‍
നിന്നെയെനിയ്ക്ക് ലഭിച്ചതും, കൈകോര്‍ത്ത്
മുന്നോട്ട് നമ്മളൊരുപാട് പോയതും,
ഇന്നുമോര്‍ക്കുമ്പോള്‍ ഹൃദയം തളിര്‍ക്കുന്നൂ..
Tuesday, January 13, 2009
Subscribe to:
Post Comments (Atom)
മയില്‍പ്പീലീ, പ്ലീസ് പോസ്റ്റല്‍ അഡ്രസ് തരാമോ? എന്റെ ആദ്യ സിഡി യുടെ ബ്രോഷറും, പിന്നീട് സിഡിയും അയച്ചുതരാനാ..
ReplyDeletehttp://kuttangopurathikal@gmail.com ഇല്‍ മെയില്‍ ചെയ്താലും മതി..
കണ്ണീരിനിടയിലുമൊരു പുഞ്ചിരി......കവിത വളരെ നന്നായിട്ടുണ്ട്........
ReplyDeleteഓ:ടോ: മെയില്‍ അയച്ചിട്ടുണ്ട്.....
എന്റെ എക്കാലത്തെയും വലിയ വായനക്കാരിയ്ക്ക് ഞാന്‍ എങ്ങിനെയാണെന്റെ നന്ദി അറിയിക്കേണ്ടത്?
ReplyDelete:)
ReplyDeleteInvitation For Gaza Sake
കവിത ഇഷ്ടപ്പെട്ടു സുഹൃത്തേ ... ആശംസകള്‍...
ReplyDeleteകൊള്ളാം സുഹൃത്തേ.ആശംസകൾ.
ReplyDeleteകവിത ഇഷ്ടായീട്ടോ...നന്നായിരിക്കുന്നു
ReplyDeleteഅഭിനന്ദനങ്ങള്‍..
മലയാളി, പകല്‍ക്കിനാവന്‍, വികടശിരോമണി, ഏ ആര്‍ നജീം...
ReplyDeleteഇവിടെ വന്നതിനും, വായിച്ചതിനും, കമന്റിയതിനും..ഒരുപാടൊരുപാട് നന്ദി..
സഫലമായൊരു യാത്രക്ക് എല്ലാ മംഗളങ്ങളും
ReplyDelete