Friday, October 12, 2007
അപ്സരസ്സിന്റെ പ്രാര്‍ത്ഥന
ദേവാ,ഞാന്‍ വന്നൂ ഭവാനെത്തിരഞ്ഞുകൊ-
ണ്ടീവാന വീഥിയിലൂടെ, മനസ്സിന്റെ
പൂവിലനുരാഗമോടെ, സുഗന്ധനി-
ലാവ് നീലാമ്പരി കേട്ടുനിന്നീടവേ
എത്ര യുഗങ്ങളായ് കാത്തിരുന്നൂ, നിന്നെ-
യെത്ര നിനക്കായി വാര്‍ത്തു ഞാന്‍ കണ്ണുനീര്‍
നക്ഷത്രജാലങ്ങള്‍ പോലെ തിളങ്ങുമാ
നേത്രങ്ങളെന്റെ നേര്‍ക്കൊന്നുയര്‍ത്തീടുമോ?
വിണ്‍ഗംഗ വിട്ടു വരുന്നൊരീയെന്നെ നീ
മണ്‍വീണയാക്കി മടിയിലേറ്റോമനി-
ച്ചൊന്നെന്റെ ദേഹമൃദുലതന്തുക്കളില്‍
നിന്‍വിരല്‍ തൊട്ടൊരു രാഗമുണര്‍ത്തുമോ?
-----------------------------------------
ലെനിന്‍ രാജേന്ദ്രന്‍, രാജാ രവിവര്‍മയെക്കുറിച്ച്
ചെയ്യാനിരിയ്ക്കുന്ന ചിത്രത്തില്‍, പുരൂരവസ്സിന്റെ
തപസ്സിളക്കാന്‍ ദേവന്മാര്‍ പറഞ്ഞയച്ച ഊര്‍വശി
യുടെ (കപട)പ്രണയാഭ്യര്‍ഥനയെപ്പറ്റി ഒരു ഗാനം
വേണമെന്ന 'യുവ' മനോരമയുടെ പരസ്യം
കണ്ട് എഴുതി അയച്ചത്
Subscribe to:
Post Comments (Atom)
Kutta, nannayi.. Ishttappettu
ReplyDeleteഇതു ഞാന്‍ പിന്നീടാണ് കണ്ടത്
ReplyDeleteനന്ദി, വീണ്ടൂം, വീണ്ടും