Monday, October 15, 2007

നീ തിരികെ വരും..

ചിറകുകരിഞ്ഞ രാപ്പാടി ഞാന്‍, ഉണ്ടെന്നില്‍
മുറിവുണങ്ങാത്തൊരു ഹൃദയം
ഒരുനാളില്‍നീവന്ന് തഴുകീടുമാശ്വാസ-
മരുളുമെന്നെന്മനം ചൊല്ലീ

ഒരുപാഴ്ക്കിനാവിന്റെ പിറകേനടന്ന നീ
തിരികെയെന്നെത്തേടിയെത്തും
വരവീണാനാദമന്നുയരുമെന്നില്‍ രാഗ-
സ്വരജതികള്‍ പൂക്കള്‍ വിടര്‍ത്തും

അറിയുമോ, നീമാത്രമേയുള്ളു നെഞ്ചിലി-
ന്നെരിയുന്ന തീയൊന്നണയ്ക്കാന്‍
കരിയുമെന്‍ മോഹപുഷ്പങ്ങള്‍ മനസ്സില്‍, നീ-
യരികത്തണയുകില്ലെങ്കില്‍

4 comments:

  1. നന്നായിട്ടുണ്ട്.

    എന്നാലും പോയവളു പോട്ടെ. അടുത്ത 100 പേരു വരും.

    ReplyDelete
  2. ന‌ന്നായി. പ്രതീക്ഷയ്ക്കും കാത്തിരിപ്പിനും ഫ‌ല‌മുണ്ടാകട്ടെ.

    ReplyDelete
  3. വരികളില്‍ വിരഹം പ്രതിഫലിക്കുന്നുണ്ട്‌
    നന്നായിരിക്കുന്നു...

    ReplyDelete
  4. simee, nooru, aa onninokkilla.

    nandi, nish.

    thank you, chriswin.

    ReplyDelete