വിടില്ല.
കരയുന്നതെന്തിന്നു യമുനയുമെന്നൊപ്പം
കരിമുകില്‍വര്‍ണ്ണനില്ലാഞ്ഞോ?
വിരിയാത്തതെന്തിന്നു കനകാമ്പരപ്പൂക്കള്‍
ഹരിയെന്നരികിലില്ലാഞ്ഞോ?
മനതാരില്‍ ഞാന്‍കണ്ട സ്വപ്നങ്ങളൊക്കെയും
നനയുന്നൂ, കണ്ണീര്‍ മഴയില്‍
ഇനിയിന്നു വരികില്ലവന്‍ ഞാന്‍ കൊരുത്തോരു
വനമാല വാടിക്കരിഞ്ഞൂ
പരിമളം കാറ്റില്‍ പരക്കുന്നു, മുരളിതന്‍
തരളസംഗീതവും കേള്‍പ്പൂ
വരവായവന്‍, വിടില്ലൊട്ടിക്കിടക്കുമാ-
വിരിമാറിലീരാത്രി മുഴുവന്‍.
---------------------------------------
എന്തുകൊണ്ടെപ്പൊഴും രാധ, രാധ എന്ന്
ചിന്തിക്കാറുണ്ട്, ഈ ഞാനും
ആ ഒരു പേര് മനസ്സിലൊരുപാട് ബിമ്പങ്ങളെ
കൊണ്ടുവരും. ഇത്രയ്ക്കു സജസ്റ്റീവ് ആയ ഒരു പേര്
ഇവിടെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. പ്രേമം
എന്ന സ്വര്‍ഗീയ വികാരത്തിന്റെ ജീവനുള്ള
സങ്കല്‍പമാണെനിക്ക്, രാധ. എന്റെ മനസ്സില്‍
എന്നും രാധയുണ്ടായിരുന്നു. ഇന്നുമുണ്ട്. ഇനി
എന്നും ഉണ്ടായിരിക്കണമെന്ന ആഗ്രഹവുമുണ്ട്
Tuesday, October 16, 2007
Subscribe to:
Post Comments (Atom)
പ്രേമം പൂത്തു തളിര്‍ത്ത് നില്‍ക്കുന്ന കവിത തുളുമ്പുന്ന വരികള്‍. നന്നായി കുട്ടന്‍
ReplyDeleteChetta kalakkittundu kettooo so touching words.......wow ummmmmmmmmmmma...
ReplyDeleteപ്രിയ നിഷ്, കിരണ്‍
ReplyDeleteരണ്ടാള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
രാധ..രാധ മാത്രം!!
ReplyDeleteഇത്ര സജ്ജസ്റ്റീവായ പേരു...ശരിയാണു കുട്ടേട്ടന്‍ പറയുന്നത്.
വളരെ നന്ദി, അശോക് (അതുപിന്നെ, വയസ്സില്‍ അല്‍പം
ReplyDeleteമൂത്തതുകൊണ്ടെടുക്കുന്ന ഒരു ദു:സ്വാതന്ത്ര്യം. അങ്ങിനെ വിളിക്കുന്നത്
കൊണ്ടെങ്ങിനെ തോന്നുന്നു ?)