Tuesday, October 30, 2007

കള്ളക്കണ്ണന്‍

ഉണ്ണിക്കണ്ണന്റെയോരോ വികൃതികള്‍ പറയാനമ്മമാര്‍ ആ യശോദ-
പ്പെണ്ണിന്‍മുന്നിലെത്തീട്ടവരുടെദുരിതം മെല്ലെ വര്‍ണ്ണിച്ചിടുമ്പോള്‍
കണ്ണില്‍ നീര്‍നിറച്ചും കപടവിരുതിനാല്‍ ദു:ഖഭാവം നടിച്ചും
കണ്ണന്‍നില്‍ക്കുന്നതോര്‍ക്കേ ചിരിവരുമുള്ളില്‍ ഉള്ളമാലറ്റുപോകും

6 comments:

  1. സ്രഗ്ദ്ധരാവൃത്തം നേരെയാക്കിയതു്.

    ഉണ്ണിക്കണ്ണന്റെയോരോ വികൃതികള്‍ പറയാനമ്മമാര്‍ ആ യശോദ-
    പ്പെണ്ണാളിന്‍ മുന്നിലെത്തീട്ടവരുടെ ദുരിതം മെല്ലെ വര്‍ണ്ണിച്ചിടുമ്പോള്‍
    കണ്ണില്‍ കണ്ണീര്‍ നിറച്ചും കപടവിരുതിനാല്‍ ദുഃഖഭാവം നടിച്ചും
    കണ്ണന്‍ നില്‍ക്കുന്നതോര്‍ക്കേ ചിരിവരുമകമേയുള്ള മാലറ്റു പോകും


    ഇവിടെ “ഓരോ വികൃതികള്‍” തെറ്റാണു്. “ഓരോ വികൃതി” അല്ലെങ്കില്‍ “വികൃതികള്‍” ആണു ശരി. താഴെപ്പറയുന്നവയില്‍ ഒന്നെടുക്കാം.

    ഉണ്ണിക്കണ്ണന്‍ നടത്തും വികൃതികള്‍...
    ഉണ്ണിക്കണ്ണന്റെയേറും വികൃതികള്‍...
    ഉണ്ണിക്കണ്ണന്റെയോരോ വികൃതി പറയുവാന്‍...

    ReplyDelete
  2. കുട്ടാ,
    ന‌ന്നായി. യശോധ അല്ല. യശോദയാണെന്നത് ശ്രദ്ധിയ്ക്കുമ‌ല്ലോ.

    ReplyDelete
  3. http://keralaactors.blogspot.com/

    Jagathy
    Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
    And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
    was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.

    http://keralaactors.blogspot.com/

    ReplyDelete
  4. പ്രിയ നിഷ്‌,
    ഇനി ശ്രദ്ധിക്കാം.നിങ്ങളൊക്കെ എന്റെ പോസ്റ്റ്‌ കാണാന്‍ വരുന്നത്‌ തന്നെ എനിക്കഭിമാനമാണ്‌

    ഉമേഷ്ജീ,
    താങ്കളുടെ വെബ്‌ പേജില്‍ പോയിരുന്നു. ആലോചനാമൃതം എന്നേ പറയാനാവൂ. ആരെയും പേടിയ്ക്കാതെ വായില്‍ത്തോന്നിയത്‌ എഴുതിയിരുന്ന എനിയ്ക്ക്‌ ഇപ്പോള്‍ ഒരു ചെറിയ ഉള്‍ക്കിടിലം തോന്നിത്തുടങ്ങിയിട്ടുണ്ട്‌. ചെറിയ തെറ്റുകള്‍ക്ക്‌ ദയവായി മാപ്പ്‌ തരണം. വലിയവയ്ക്ക്‌, കയ്യിലെ കുന്തം കൊണ്ട്‌ കുത്തിയ്ക്കോളൂ. ഞാനിവ എന്നെങ്കിലും പുസ്തകമാക്കുന്നെങ്കില്‍ അത്‌ താങ്കളുടെ തിരുത്തലുകളോടുകൂടിയായിരിയ്ക്കും.പക്ഷേ എഴുത്ത്‌ നിറുത്താന്‍ എനിയ്ക്കു കഴിയുമെന്ന്‌ തോന്നുന്നില്ല

    ReplyDelete
  5. കുട്ടാ,
    ഒരു ചെറിയ കാര്യം കൂടി പ‌റയാം.
    പ‌ബ്ലിഷ് ചെയ്തു ക‌ഴിഞ്ഞാലും അക്ഷ‌രത്തെറ്റുക‌ള്‍ തിരുത്തി വീണ്ടും പ‌ബ്ലിഷ് ചെയ്യാവുന്ന‌താണ്. താങ്ക‌ള്‍ക്ക‌റിയാമെന്നു തന്നെ ക‌രുതട്ടെ. അത് യാതൊന്നും ഡിലീറ്റ് ചെയ്യപ്പെടില്ല.

    ReplyDelete
  6. ok nish. I will try to do that. please watch.

    ReplyDelete