Friday, October 26, 2007
മറന്നേയ്ക്കൂ..
ഒരുമിച്ച് നാം കണ്ട സ്വപ്നങ്ങള്‍ പൂക്കാതെ
വെറുതെ കൊഴിഞ്ഞ് നിലത്തു വീണെപ്പൊഴോ
ഒരു തിരി വെട്ടത്തിലേയ്ക്ക് പറന്നെത്തി
ചിറകറ്റുവീണ ശലഭജാലങ്ങള്‍പോല്‍
പുതുജീവിതം തുടങ്ങുമ്പൊഴെന്‍ നെഞ്ചിലെ
ചിതയിലെത്തീയാല്‍ അടുപ്പുകൂട്ടീടുക
മൃദുമെത്ത തട്ടിവിരിയ്ക്കുമ്പോളോര്‍ക്കേണ്ട
ഹൃദയംപുകഞ്ഞിങ്ങ് നില്‍ക്കുന്നൊരെന്നെ നീ
ഇനിയെന്റെ പേര് നീ മായ്ക്കൂ, മനസ്സിലെ
കനകാമ്പരപ്പൂക്കള്‍ കോര്‍ത്തൊരു മാലകൊ-
ണ്ടണിയിച്ച ചിത്രത്തെ നിന്‍മിഴിനീര്‍വീണ്
നനയുന്നതിന്‍മുന്‍പഴിച്ചു നീ മാറ്റുക.
Subscribe to:
Post Comments (Atom)
നന്നായിരിയ്ക്കുന്നു കുട്ടന്‍
ReplyDeletethanoru genius anallo.nannayirikkunnu.
ReplyDeleteപ്രിയപ്പെട്ട നിഷ്കളങ്കനോട് 'നന്ദി' എന്നും
ReplyDeleteപ്രിയപ്പെട്ട ഗിരിജയോട് 'ഊതല്ലേ മോളേ' എന്നും
പറയുന്നു