Monday, October 22, 2007

എന്നെ ഇവിടെ വിട്ടേയ്ക്കൂ



ഒരുമിച്ച്‌ യാത്ര തുടങ്ങിയ നാള്‍മുതല്‍
ഒരു ലക്ഷ്യം ഉണ്ടായിരുന്നൂ
ഒരു നവ ലോകമീയവനിയില്‍ തീര്‍ക്കണം
പൊരുതേണ മതുനേടുവാനായ്‌

ഇടയില്‍, പ്രലോഭനച്ചുഴികള്‍കണ്ട്‌ മന-
മിടറിയോ, ചുവടുകള്‍പിഴച്ചോ?
പടികളുണ്ടേറെയെന്നാലുമീ യാത്ര ഞാന്‍
തുടരുവാന്‍ തന്നേയുറച്ചൂ

പറയാതെതന്നെ നീ നല്‍കിയതൊക്കെയെന്‍
ചിറകറ്റമനസ്സിലുണ്ടെന്നാല്‍
ഇനിയെന്നെയിവിടെവിട്ടേയ്ക്കൂ, ഞാനീവഴി
തനിയേ നടന്നു പൊയ്ക്കൊള്ളാം

--------------------------------------
സുഹൃത്തും, സഹപാഠിയും, സഹയാത്രികനുമായിരുന്ന ഒരു സഖാവിനോട്‌, വേദനയോടെ...


5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ന‌ന്നായി. "നവ ലോകമീയവനിയില്‍ " നവലോകമീയവനിയില്‍ എന്നു കൂട്ടിത്തന്നെയല്ലേ വേണ്ടത്?

    ReplyDelete
  3. നവലോകം പണിയുവാനുള്ള യാത്രതുടരുക ആശംസകള്‍

    ReplyDelete
  4. athe, Nish. adichchappol thettiyathaanu. maapaakkoo

    nandi, baajee..

    ReplyDelete