Sunday, November 18, 2007
അറിവ്
നന്നായറിയുന്നതൊന്നുമാത്രം എനി-
ക്കൊന്നുമറിയില്ലയെന്നകാര്യം
എന്നാലുമെന്റെ വിചാര മാര്‍ക്കും
എന്നോളമില്ലറിവെന്നതത്രേ
എല്ലാരുമെത്തുന്നു എന്നരികില്‍
അവര്‍-ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്
നല്ല പരിഹാര മാര്‍ഗങ്ങള്‍ ഞാ
ന്ചൊല്ലിക്കൊടുക്കും സൗജന്യമായി!
എന്നാലു മെന്നിലെ പ്രശ്നങ്ങള്‍ക്ക്
എന്നില്‍ പരിഹാരമൊന്നുമില്ല
ഒന്നോര്‍ത്താല്‍ ഈ ഉപദേശമെല്ലാം
നന്ന്, മറ്റുള്ളോര്‍ക്കറിയുന്നു ഞാന്‍
Subscribe to:
Post Comments (Atom)
good
ReplyDelete''നന്നായറിയുന്നതൊന്നുമാത്രം എനി-
ReplyDeleteക്കൊന്നുമറിയില്ലയെന്നകാര്യം
എന്നാലുമെന്റെ വിചാര മാര്‍ക്കും
എന്നോളമില്ലറിവെന്നതത്രേ''
നന്നായി കുട്ടേട്ടാ..
നമുക്കറിയാവുന്നതെത്ര തുഛം
നാം ഭാവിയ്ക്കുന്നതെത്രയധികം!
എന്നാരോ പറഞ്ഞില്ലേ?
അല്ലെങ്കില്‍,
അണ്ണന്‍ രജനി ശൊന്നമാതിരി..
‘തെരിഞ്ചത് കയ്യളവ്..തെരിയാത്തത് ഉലകളവ്’
സായ്‌വിന്റെ ഭാഷയിലായാല്‍-
‘the known is a drop,
the unknown is an ocean'
എങ്കിലും നമുക്കു പറയാം-
‘എനിയ്ക്കു പോലുമറിയാത്ത ഒരു കാര്യം!’
‘പോലും’- എന്നത് അടിവരയിട്ട് വായിയ്ക്കണേ