Sunday, November 25, 2007

ഞാന്‍ നോവിച്ചുവോ?


ഇല്ലപകര്‍ഷതാ ബോധമെനിക്കൊട്ടു-
മില്ലാത്തതിന്മൂലമാകാം
ഉള്ളില്‍വരുന്ന വിചാരങ്ങളെയൊക്കെ
തെല്ലും മടിയില്ലെഴുതാന്‍
നേരായിരിയ്ക്കാം, നുണയായിരിയ്കാമ-
താരോ പറഞ്ഞതുമാകാം
ആരെയും വേദനിപ്പിച്ചുകൂടെന്നുള്ള
കാരിയം ഞാന്‍ മറക്കുന്നൂ
ഉള്ളുനൊന്തോരെങ്ങാനുണ്ടെങ്കിലെന്നോട്‌
തെല്ല് കരുണ തോന്നേണേ
ഇല്ല,യെന്നോട്‌ വെറുപ്പൊട്ടുമില്ലയെ-
ന്നുള്ളില്‍ പറഞ്ഞാല്‍, ഞാന്‍ ധന്യന്‍!


3 comments:

  1. സത്യമായിട്ടും ഇല്ല..

    ReplyDelete
  2. ഹേയ് ഒട്ടുല്ല്യാട്ടോ ( എന്തായിപ്പ ഇങ്ങനെ തോന്നാന്‍.. )

    :)

    ReplyDelete
  3. dear pRayaasee, a r najeem
    ഇവിടെ മനുഷ്യരല്ല, നിഴലുകളാണ്‌ സഞ്ചരിയ്ക്കുന്നത്‌. വിശ്വാസം വിലപ്പോവാറില്ല. സ്നേഹം, വേണ്ടപ്പോള്‍ മാത്രം പുറത്തു കാണിക്കേണ്ട ഒരു റ്റിക്കറ്റോ പസ്സോ മാത്രമാണ്‌

    M T (manju)
    Thaks for the visit and the comment

    ReplyDelete