Thursday, November 29, 2007

മരീചികള്‍ മാറിനില്‍ക്കും..


പാടാന്‍തുടങ്ങിയോരെന്നുള്ളില്‍നിന്നുമാ-
പാഴ്‌സ്വരമെങ്ങോ പറന്നു പോയീ.
ചൂടാന്‍തുടങ്ങിയോരാശകള്‍ നെഞ്ചിലെ
ചൂടേറ്റ്‌ വാടിക്കരിഞ്ഞു പോയീ.

ഓടിത്തളരുമ്പോള്‍ വിശ്രമിക്കാന്‍ നിന്റെ
ഓര്‍മ്മതന്‍ ശീതളഛായയുണ്ട്‌.
ദാഹനീരിന്നായ്‌ തുടിയ്ക്കെ നീ പാടിയ
മോഹനരാഗം മനസ്സിലുണ്ട്‌.

എന്നെയീപാതകൊണ്ടെത്തിച്ചിടുമൊരു
വന്യ മരുഭൂവിലെന്നാകിലും.
നിന്നെക്കിനാക്കണ്ട്‌ മുന്നോട്ടു പോകവേ
മുന്നില്‍, മരീചികള്‍ മാറിനില്‍ക്കും..



1 comment:

  1. തീര്‍ച്ചയായും മാറിനില്‍ക്കും....
    അതാണല്ലോ നമ്മെയൊക്കെ മുന്നോട്ടുനയിക്കുന്നതും...

    ReplyDelete