Thursday, November 22, 2007
മറ്റേത്
(ഇന്നുച്ചയ്ക്ക്, തിരുവല്ലായില്‍നിന്ന് ചങ്ങനാശ്ശേരിവഴി ഒരു ലൊഡക്ക് കെ.എസ്.ആര്‍.റ്റി.സി ബസ്സില്‍ ആലപ്പുഴയ്ക്കുപോകവേ, വല്ലാത്ത ദാഹം തോന്നി. റോഡരികില്‍ കുലച്ചുനില്‍ക്കുന്ന തെങ്ങുകള്‍ കണ്ടപ്പോള്‍, കുടുങ്ങുന്ന ബസ്സിലിരുന്ന് ഒരു കടലാസ്സുതുണ്ടില്‍ കുനുകുനെ എഴുതി, ഓഫീസില്‍ ചെന്ന് പകര്‍ത്തി)
മുറ്റത്തുള്ളോരുതെങ്ങില്‍ ചെറിയൊരുമുളകിന്‍ വള്ളി, മേലോട്ട് പൊങ്ങീ
മറ്റേതില്‍, പൂപ്പലുണ്ട്; നറുരുചികലരും രണ്ടിളന്നീരുമുണ്ട്
മറ്റെങ്ങോപോയ്‌വരുമ്പോള്‍ മനമതിലൊരുദാഹം പൂണ്ട്‌കണ്ണെയ്യുവോര്‍ക്ക്
മറ്റേതും ഞാന്‍കൊടുക്കും; അതിനൊരുപിഴയായ് ആയിരം വേറെ വേണം
വൃത്തം:ശ്രഗ്ദരയാണെന്നുതോന്നുന്നു.(ഏഴേഴായ്മൂന്നു ഘണ്ടം മ ര ഭ ന യ യം
ചിലപ്പോള്‍ ശാര്‍ധൂലവിക്രീഡിതവുമാകാം(പന്ത്രണ്ടാല്‍മജസംതതംഗഗുരുവും
അലങ്കാരം: ശ്ലേഷം (രണ്ടുകായ്കളൊരേ ഞെട്ടില്‍ ഉണ്ടാകുമ്പോലെ ഭാഷയില്‍, ഒരേ വാക്കിന്നു രണ്ടര്‍ത്ഥം ഉരയ്ക്കില്‍ ശ്ലേഷമാവത്)
പ്രാസം: ആദ്യാക്ഷരവും,ദ്വിതീയാക്ഷരവും
പിന്നെന്തൊക്കെയോയും
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്.
ReplyDeleteകുട്ടന്‍ജീ,
ReplyDeleteവൃത്തത്തെപ്പറ്റി ഒരു പിടിയുമില്ല. സ്രഗ്ധര എന്നാണ് പറയേണ്ടത്.
മറ്റ്‌എങ്ങോ മറ്റെങ്ങോ എന്നാക്കണം. ഇല്ലെങ്കില്‍ വായനാസുഖം പോകും.
കവിത നന്നായി. :)
nandi, nish. matengOykkuvENti koRe SRamichchunOkki. keyboard sammathiykkunnilla.enthu cheyyaan
ReplyDeleteThank you anoop
ReplyDelete