Tuesday, November 13, 2007
ആദ്യചുംബനം
ആവണിമാസനിലാവ് കുളിരല
തൂവുന്ന രാത്രി ഞാനാദ്യമായ് നിന്‍
പൂമധുവൂറും പവിഴാധരത്തിലെ-
ന്നോമനേ, ചുംബിച്ചതോര്‍മ്മയില്ലേ
തെല്ലുവിറ,ച്ചൊരു പിച്ചക മാലപോല്‍
മെല്ലെയെന്‍നെഞ്ചില്‍ തളര്‍ന്നു വീഴ്കേ
ഇല്ല, നിന്നെ പൂര്‍വജന്മപുണ്യങ്ങളാ-
ലല്ലാതെ കിട്ടില്ലയെന്നറിഞ്ഞു
ഇന്നും, നിലാവെന്റെ ജാലകവാതിലില്‍-
നിന്നെന്നെനോക്കിച്ചിരിച്ചു നില്‍കേ
അന്നത്തെ സ്നിഗ്ദ്ധമാംചുംബനനിര്‍വൃതി-
യിന്നെന്റെയുള്ളില്‍ നിറഞ്ഞിടുന്നൂ
Subscribe to:
Post Comments (Atom)
ചുംബനം.. ചുംബനം.
ReplyDeleteഅക്ഷരത്തെറ്റു ശരിയാക്കൂ.
ആവണിമാസനിലാവ് കുളിരല
ReplyDeleteതൂവുന്ന രാത്രി ഞാനാദ്യമായ് നിന്‍
പൂമധുവൂറും പവിഴാധരത്തിലെ-
ന്നോമനേ, ചുമ്പിച്ചതോര്‍മ്മയില്ലേ
നന്നായിരിക്കുന്നു കുട്ടാ കവിത.
പിന്നെ ഞാന്‍ ഒരു ഇന്‍വിറ്റേഷന്‍ അയക്കുന്നുണ്ട് മഷിത്തണ്ടിലേക്ക് കവിതയെഴുതാന്‍. താങ്കളുടെ ആവശ്യമുണ്ട് കൊച്ചുകുട്ടികള്‍ക്ക്. മാത്രമല്ല താങ്കള്‍ http://vettamashi.blogspot.com/2007/11/blog-post_12.html ഇവിടെയിട്ട ആ കമന്റ് കവിത ഒരു പോസ്റ്റ് ആയി ഇടുകയും വേണം.
ഹൃദ്യം, മനോഹരം.
ReplyDeleteതെല്ലുവിറ,ച്ചൊരു പിച്ചക മാലപോല്‍
മെല്ലെയെന്‍നെഞ്ചില്‍ തളര്‍ന്നു വീഴ്കേ
ഇല്ല, നിന്നെ പൂര്‍വജന്മപുണ്യങ്ങളാ-
ലല്ലാതെ കിട്ടില്ലയെന്നറിഞ്ഞു
ഈ വരികള്‍ ശരിക്കും ഇഷ്ടപ്പെട്ടു.
ഞാന്‍ ഇതിനൊരു തുടര്‍ച്ചയെന്നോണം നാലുവരി എഴുതാന്‍ ശ്രമിക്കുകയായിരുന്നു. പിന്നെ എപ്പോഴെങ്കിലുമാകാം.
തുടരുക.
എല്ലാം വായിക്കാറുണ്ട്.
super ,,,keep it up
ReplyDeleteഇപ്പൊ ശരിയാക്കാം, ശ്രീലാല്‍, തെറ്റു ചൂണ്ടിക്കാണിച്ചതിനും, ഇവിടെ വന്നതിനും നന്ദി
ReplyDeleteമഴത്തുള്ളി, ശീശു, വിനയന്‍,
ഒരുപാട് നന്ദി.
കുട്ടാ,
ReplyDeleteമനോഹരം കവിത. :)