Friday, March 14, 2008

മഴമുത്ത്

ഇറ്റുവീഴുമീ നീര്‍മണിമുത്തുകള്‍‌
ചെറ്റുനേരമെന്‍ കൈക്കുമ്പിളി‌ല്‍‌പിടി-
ച്ചിഷ്ടമോടെന്റെ കണ്‍കളില്‍ ചേര്‍ത്തൊരു
മുത്തമേകാന്‍ മനസ്സ് കൊതിയ്ക്കുന്നു।

ഈമഴയെന്‍‌വരണ്ട മനസ്സാകെ
പൂമഴയായി പെയ്ത് നിറഞെങ്കില്‍!!
മിന്നുമീച്ചെറു മുത്തുക്കുടങളെ
ഇന്ന്കൈവിരലാലെ പെറുക്കും ഞാന്‍।

‍പിന്നെ ഞാനവയെന്റെ കരളിലെ
കിന്നരിയിട്ട പെട്ടിയില്‍ സൂക്ഷിയ്ക്കും!!
എത്തിയോ മഴത്തുള്ളി‍കള്‍ ചിപ്പിയില്‍
മുത്ത്, വേദനയോടെയുണ്ടാക്കുവാന്‍‌ ?


(ഞാനവളെ മാത്രം “മുത്തേ” എന്നു വിളിച്ചു।)

3 comments:

  1. നന്നായിട്ടുണ്ട്.
    :)

    ReplyDelete
  2. ആദ്യവരികള്‍ വളരെ നന്നായി.

    അന്നു വിളിച്ച മുത്ത് തന്നെയല്ലേ ഈ മുത്ത്???

    അക്ഷരത്തെറ്റുകള്‍ തിരുത്തൂ...

    ReplyDelete
  3. നന്ദി, ശ്രീ.
    പ്രിയാ, ഇതൊരു പരീക്ഷണമായിരുന്നു. കടലാസ്സോ, പേനയോ ഇല്ലാതെ ‘കവിതകള്‍‘ എന്ന കമ്മ്യൂണിറ്റിയിലേയ്ക്ക് 15മിനിറ്റ് കൊണ്ട് നേരിട്ടടിച്ചുകേറ്റിയതാ. സാധാരണ ചെയ്യാറുള്ളതുപോലെ കീമാനില്‍ റ്റൈപ് ചെയ്തതല്ല. അവിടെ നിന്നും കോപ്പി പെയിസ്റ്റ് ചെയ്തപ്പോള്‍ ആകെ കുളം. പിന്നെ ഒരുവിധം അഡ്ജസ്റ്റ് ചെയ്തപ്പോള്‍ ഇങിനെയായി. അക്ഷരത്തെറ്റുകള്‍, അതുമൂലമാകാം. ഇനി അങിനെ ചെയ്യില്ല. കൂടുതല്‍ ശ്രദ്ധിക്കാം. ആ മുത്ത് തന്നെ ഈ മുത്ത്..
    അയ്യപ്പന്റെ കത്തിന് ഞാനൊരു കമന്റിട്ടിരുന്നു. കണ്ടോ ആവോ..

    ReplyDelete