Monday, March 31, 2008
ഒരു രഹസ്യം.
കാവുണ്ട്, ചെറുതൊന്നെന്നമ്മവീട്ടില്‍, വിരുന്ന്-
പോവുമ്പൊഴെല്ലാം ഞങ്ങള്‍ കുട്ടികള്‍ അവിടെയ്ക്കും
പോവും, ആ സംഭ്രാന്തിതന്‍ തുരുത്തില്‍ കൈതൊഴാനും;
പൂവുകളിറുക്കാനും; മാമ്പഴം പെറുക്കാനും.
പച്ചമരങ്ങള്‍തീര്‍ക്കും കട്ടിമേലാപ്പിനാല്‍ ന-
ട്ടുച്ചയ്ക്കുപോലും തോന്നും തണുപ്പും; തമസ്സിന്റെ
കച്ചമൂടിക്കിടക്കും നിഗൂഢ ഗന്ധങ്ങളും
തെച്ചിപ്പൂ; കെട്ടതിരി ചിതറിയങ്ങിങ്ങായി.
മണിനാഗങ്ങള്‍, ആരും കാണാതെയവിടെവ-
ന്നിണചേരാറുണ്ടെന്ന് മുത്തശ്ശിപറഞ്ഞിട്ടും
കണിവെയ്ക്കുവാന്‍ പൂക്കള്‍ പെറുക്കാനെന്നപേരില്‍
പണിപറ്റിച്ചൂ; ഞാനന്നൊറ്റയ്ക്ക് കാവില്‍കേറീ
കണ്ടതന്നാണാദ്യമായ് കരിമൂര്‍ഖനെ, ഞാനാ
രണ്ടിണപെട്ടനാവും, തിളങ്ങും ശരീരവും
മിണ്ടുവാനാവാതെ ഞാന്‍ നിന്നൂ; ട്രൗസര്‍ നനഞ്ഞൂ
മിണ്ടിയിട്ടില്ലിക്കാര്യം ആരോടുമിതുവരെ
Subscribe to:
Post Comments (Atom)
ഇനിയും ആറുമാസമുണ്ട് നാട്ടില്‍ പോകാന്‍ വെറുതെ കൊതിപ്പിക്കല്ലെ മാഷേ
ReplyDeleteആദ്യമാണിവിടെ.
ReplyDeleteഇതുവരെ കാണാഞ്ഞെതെന്താവാം..?