Sunday, March 30, 2008

വൈകിയോ;ഞാന്‍ ?

നീരസം കളഞ്ഞാലും, രാധേ, ഞാന്‍ വരാന്‍ വൈകി.
ഏറെനേരമായോ നീ കാത്തിരിയ്ക്കുവതെന്നെ ?
കാരണങ്ങളുണ്ടേറെ, പറയാം, സദയം നിന്‍
ചാരത്തിരിയ്ക്കാനെനിയ്ക്കനുവാദമേകുമോ?

പൂമണിത്തേരില്‍ചാരി രുഗ്മിണി നിന്നൂ, കൂടെ
ഭാമയുമുണ്ട്‌ കയ്യില്‍ പൂക്കളും ജലവുമായ്‌
തൂമന്ദഹാസംതൂകിയോതി, "ഞങ്ങളെ ഭവാന്‍
താമസമന്യേ ദേവാലയത്തിലെത്തിക്കേണം"

ആര്‍ത്തയായ്‌, യമുനതന്‍ തീരത്ത്‌ തനിച്ചെന്നെ-
കാത്ത്‌ നീയിരിപ്പുണ്ടെന്നോര്‍ത്തേറെ വലഞ്ഞൂ ഞാന്‍
എത്രയും വേഗം റാണിമാരെ നടയില്‍ വിട്ടാ-
ക്ഷേത്രത്തില്‍നിന്നും തേര്‌ തിരിയ്ക്കെ ഗാനം കേട്ടു.

മീര, തന്‍ എക്‍താരയില്‍ വിരലാല്‍ശൃൂതിമീട്ടി
ഈറന്‍സ്വരങ്ങളാലെ എന്നപദാനം പാടി
തേരങ്ങ്‌ ചേര്‍ത്ത്‌നിര്‍ത്തീട്ടല്‍പമാഗാനംകേട്ടു.
നേരെ ഞാന്‍പോന്നിങ്ങോട്ട്‌- വൈകിയോ ? ചൊന്നാലും നീ


3 comments:

  1. ആദ്യ സ്റ്റാന്‍സയും അവസാന സ്റ്റാന്‍സയും നന്നായിരിക്കുന്നു


    ഭഗവാനും ഡേറ്റിങ് നിര്‍ത്താന്‍ ഭാവല്ല്യാ ല്ലെ

    ReplyDelete
  2. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete