Tuesday, April 8, 2008
ഇന്നലെ
സ്വര്‍ണ്ണവര്‍ണ്ണപുഷ്പങ്ങളണിഞ്ഞൊരു
കൊന്ന, മേടപ്പുലരിയിലെന്നപോല്‍
കണ്ണിനിമ്പംപകര്‍ന്ന് നീ യിന്നലെ
നിന്നു; പൊന്നിനെപൊന്നണിയിച്ചപോല്‍.
ഏറെയുണ്ടായിരുന്നവിടാളുകള്‍
വേറെ, വേറെ കാര്യങ്ങള്‍ക്ക്‍വന്നവര്‍
മാറിനിന്നൂ, ചിരിച്ചൂ കടക്കണ്ണി-
നേറതെങ്കിലും കിട്ടിയാല്‍ ഭാഗ്യമായ്.
തെന്നിമാറി മേഘങ്ങളകലവേ
മിന്നിനില്‍ക്കും ശശിബിംബമെന്നപോല്‍
പിന്നെ, നീ താരറാണിയെപ്പോല്‍നിന്ന്
എന്നെ കണ്ണാലുഴിഞ്ഞു; ചിരിച്ചു നീ
വല്ലതുമൊന്ന് മിണ്ടിയാല്‍ സ്വപ്നമാം
ചില്ലുമേട തകര്‍ന്നിടും, വാക്കുകള്‍
ഇല്ല, വന്നില്ല എന്‍ കണ്ഠനാളത്തില്‍.
ഇല്ലുറങ്ങാന്‍ കഴിഞ്ഞില്ല, യിന്നലെ...
Subscribe to:
Post Comments (Atom)
:)
ReplyDeleteനല്ല വരികള്‍!
ReplyDeleteസ്നേഹം നിറഞ്ഞ വീഷു ആശംസകള്‍.
This comment has been removed by the author.
ReplyDeleteനന്ദി, വാല്മീകി, ശ്രീ..
ReplyDelete