Tuesday, April 29, 2008
ഓര്‍മ്മയില്ലേ ? ഒന്നും ?
പോയജന്‍മങ്ങളിലേതോ ഒരഞ്ജാത-
മായികസ്വപ്നത്തില്‍ നാമൊന്നുചേര്‍ന്നതും
പോയ്‌വരാമെന്നോതി, നീ പിന്നെ ദൂരേയ്ക്ക്
പോയതും; പിന്നെ വരാതെയിരുന്നതും-
നീവരുമ്പോള്‍ അടയാളത്തിനായ് ഞാനെന്റെ
ജീവന്റെ നെയ്ത്തിരി ജാലകവാതിലില്‍
രാവും പകലും കെടാതെസൂക്ഷിച്ചുവെ-
ച്ചാവുംവിധം നൊയ്‌മ്പുകള്‍ നോറ്റിരുന്നതും-
പിന്നെ, ഒരുദിനം രാത്രി, മഴയത്ത്
മിന്നലും കാറ്റുമേറ്റാത്തിരി കെട്ടതും.
പിന്നെ, യീജന്‍മമൊരുദശാസന്ധിയില്‍
നിന്നെ ഞാന്‍ കണ്ടൂ, അറിഞ്ഞതില്ലെന്നെ, നീ..
ഒന്നും നിനക്കോര്‍മ്മയില്ലേ?; മനോഹരീ
ഒന്നും? മറവിയ്ക്കും മായ്ക്കുവാനാവാത്ത
പൊന്നിന്‍കിനാക്കളില്‍ നീന്തിത്തുടിച്ചതും?
പിന്നെ നാമൊന്നായ് പൊലിഞ്ഞ് പൊഴിഞ്ഞതും?
Subscribe to:
Post Comments (Atom)
പിന്നെ, ഒരുദിനം രാത്രി, മഴയത്ത്
ReplyDeleteമിന്നലും കാറ്റുമേറ്റാത്തിരി കെട്ടതും.
പിന്നെ, യീജന്‍മമൊരുദശാസന്ധിയില്‍
നിന്നെ ഞാന്‍ കണ്ടൂ, അറിഞ്ഞതില്ലെന്നെ, നീ..
Nice Kuttan.g
നല്ല വരികള്‍...
ReplyDeleteനല്ല വരികള്‍
ReplyDeleteവളരെ നന്നായിരിക്കുന്നു, കവിത.
ReplyDeleteഞാനുമൊന്നോര്‍ത്തു നോക്കട്ടെ..
എന്റെ മറവിയിലും
ഉറങ്ങുന്നുണ്ടാവുമോ,
പോയ ജന്മങ്ങളിലേതോ
ഞാന്‍ കണ്ട പൊന്നിന്‍കിനാക്കള്‍? :)
കുറ്റ്യാടിക്കാരനോടും,ഫസലിനോടും, ശിവ, ശ്രീ,സ്നേഹതീരം എനീവരോടും, എന്റെ നന്ദി..
ReplyDelete