Wednesday, April 23, 2008

രാവും, നിലാവും ദേശ് രാഗവും

എത്രയോ ദൂരത്ത് നില്‍ക്കുന്ന നിന്നടു-

ത്തെത്രയും വേഗത്തിലെത്താന്‍ കൊതിപ്പു, ഞാന്‍

അത്രമേലാസക്തി നിന്നോടെനിയ്ക്കുണ്ടി-

തെത്രയോവട്ടം പറഞിരിയ്ക്കുന്നു, ഞാന്‍

അങ്ങ് താഴ്വാരത്തിലേതോ മരച്ചോട്ടില്‍-

നിന്നോരിടയന്റെ പുല്ലാങ്കുഴലിലൂ-

ടെങ്ങുമൊഴുകുന്ന ‘ദേശ് ‘രാഗത്തില്‍ ഞാന്‍

മുങ്ങുന്നെന്നുള്ളില്‍ നിലാവ് പരക്കുന്നു

താരകള്‍ കണ്‍ചിമ്മി എന്നെനോക്കുന്നൊരീ-

യീറന്‍ രജനിയില്‍ നിദ്രാവിഹീനനായ്

ദൂരെപ്പുലരിവന്നെത്തുന്നതും നോക്കി-

യേറെ വിവശനായ് ഞാനിങ്ങിരിയ്ക്കുന്നൂ.

3 comments:

  1. നല്ല വരികള്‍, മാഷേ. നല്ല ഈണവും.
    :)

    ReplyDelete
  2. എന്തു നല്ല വരികള്‍...

    ReplyDelete
  3. ശ്രീയോടും, ശിവയോടും എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete