Thursday, April 10, 2008

ആരാണ്‌ ഞാന്‍?


പേര്‌, രണ്ടക്ഷരമാണെന്റെ. ആയത്‌
നേരെപറയുകില്‍ തീരെരസമില്ല
പോരെങ്കിലെന്നെ ദര്‍ശിപ്പതോ, ഞാന്‍ വന്ന്‌
ചാരത്ത്‌ നില്‍പ്പതോ ഇഷ്ടമല്ലാര്‍ക്കുമേ

ഒട്ടുമേസംശയംവേണ്ടെന്റെ പേരിതില്‍
ഒറ്റസ്വരാക്ഷരമില്ല; ചില്ലും. കൂട്ടി-
കെട്ടുവാനുള്ളൊരു ദീര്‍ഘമിടയ്ക്കുചേര്‍-
ത്തിട്ടില്ലയെങ്കില്‍ വേറൊന്നായിമാറും ഞാന്‍

ആദ്യാക്ഷരമെന്‍സ്വരം; കേട്ടുണര്‍ന്നിരു-
ന്നാദ്യത്തെയാളുകള്‍; ക്ഷുത്തടക്കാനെന്തു-
മാദ്യംലഭിച്ചതംശിക്കും; എന്നാലിപ്പോള്‍
ചോദ്യമിതാണ്‌- ഞാനാരെന്റെ പേരെന്ത്‌?

അപേക്ഷ:കൊഞ്ഞനംകുത്തരുതുത്തരമ്മുട്ടിയാല്‍

2 comments:

  1. ഉത്തരം ഇവിടെത്തന്നെ ഇട്ടാല്‍ മതിയായിരുന്നല്ലോ എന്തിന് മറ്റൊരു പോസ്റ്റാക്കി ?

    മറ്റൊരു പോസ്റ്റാക്കുമ്പോള്‍ അതില്‍ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്താല്‍ മതി. അത് അറിയില്ലെങ്കില്‍ ചോദിക്കൂ പറഞ്ഞു തരാം.

    ReplyDelete