Friday, April 11, 2008
കടലാസ്സുപൂക്കള്‍
ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്-
പൂക്കള്‍, വിവിധവര്‍ണ്ണത്തില്‍?
ഓര്‍ക്കുക, ചൂടാനെടുക്കില്ല; പൂജയ്ക്ക്
ചേര്‍ക്കുകില്ലിപ്പൂക്കളാരും.
പൂക്കളേയല്ലിവ, ചെന്നടുത്തെത്തിച്ച്
നോക്കിയാല്‍ പൂക്കളെക്കാണാം
പൂക്കള്‍ക്ക്‌ചുറ്റും നിരന്ന്‌നില്‍ക്കുന്നത്
പൂക്കളേപ്പോലുള്ളിലകള്‍.
ചന്തമുണ്ടെങ്കിലും ഗന്ധമില്ലാതെപി-
ന്നെന്തിനീപ്പൂ വിടരുന്നൂ?
സന്തതം പൂമ്പാറ്റ വന്ന്‌തലോടിലും
പൂന്തേനുമില്ല; ഫലവും.
ആര്‍ക്കുവേണ്ടി വിടരുന്നീ കടലാസ്സ്-
പൂക്കള്‍ തോട്ടത്തില്‍, മനസ്സില്‍?
ഓര്‍ക്കുക, കാരണം വേണ്ട കാര്യങ്ങള്‍ക്ക്
ആര്‍ക്കറിയാമിതിന്നര്‍ത്ഥം..
Subscribe to:
Post Comments (Atom)
കടലാസു പൂക്കള്‍ എനിക്കു വേണ്ടാ കടലാസു തുണ്ടുകള്‍ മതി ഇടക്കു പ്രേമ ലേഖനം എഴുതാല്ലോ
ReplyDeleteഒരുഗുണവുമില്ലാതെ, വെറുതെ ‘കാണാന്‍‘ മാത്രം കൊള്ളാവുന്ന കടലാസ്സ്‌പൂക്കളെ നാം നിത്യവും എത്ര കാണുന്നു. നന്ദി, അനൂപ്. ഇവിടെ വന്നതിനും, വായിച്ചതിനും, ഒരു കമന്റിടാന്‍ ദയ കാട്ടിയതിനും..
ReplyDelete