Friday, April 18, 2008

മാഞ്ഞ കുങ്കുമം

കാത്ത്‌,കാത്തെന്‍ കണ്‍കളാകെത്തളര്‍ന്നു. വ-
ന്നെത്തുവാന്‍ താമസമെന്തെന്നറിഞ്ഞീല
പേര്‍ത്ത്‌ മിടിച്ചൂ വലത്ത്‌കണ്‍പോളയും
ആര്‍ത്തനാദം മുഴക്കിക്കേണു, ഹൃത്തടം

ഞെട്ടിയുണര്‍ന്നു മയക്കത്തില്‍ നിന്ന് ഞാന്‍.
പൊട്ടിച്ചിതറും പളുങ്ക്‍പാത്രംപോലെ
പെട്ടെന്ന് ഫോണില്‍ മണിയടിച്ചീടവേ
ഞെട്ടറ്റുവീണെന്റെ ജീവിതപ്പൂവുകള്‍‌

‍അന്നെന്‍കിനാവിന്‍ ചിറകുകളറ്റുപോയ്‌
പിന്നിട്ടപാതകള്‍ ഓര്‍മ്മകള്‍ മാത്രമായ്‌
കണ്ണീരുവീണെന്റെ കാഴ്ച മറഞ്ഞുപോയ്‌
എന്‍നെറ്റിയില്‍നിന്ന് കുങ്കുമംമാഞ്ഞുപോയ്‌

1 comment:

  1. പാവം...

    കാത്തിരിപ്പിന്റെ അവസാനം ഇങ്ങനാകുമെന്ന് ആര്‍ക്കറിയാന്‍...

    നല്ല കവിത.

    ReplyDelete