Thursday, September 18, 2008

ജാലകം


ഞാനെന്‍ജനാലയില്‍ക്കൂടിനോക്കുംനേരം
കാണുന്ന കാഴ്ചകള്‍ വേറെയാണെപ്പൊഴും
ഞാനറിയുന്നില്ലിതെന്ത്‌കൊണ്ടാ ണെന്റെ
തോന്നലോ?, ജാലകത്തിന്‍ ഇന്ദ്രജാലമോ?

വേനല്‍പുറത്ത്‌ തിളയ്ക്കവേ നോക്കിയാല്‍
കാനനശീതളഛായ കാണായ്‌വരും
മിന്നലും, കാറ്റും, മഴയുമെങ്കില്‍ ജനല്‍
തെന്നല്‍ തഴുകുന്ന പൂവാടികാട്ടിടും

വഞ്ചിയ്ക്കുവാന്‍ കോപ്പ്‌ കൂട്ടുകാര്‍ കൂട്ടവേ
നെഞ്ചിലേറ്റും സുഹൃത്തുക്കള്‍ കാണായ്‌വരും
നെഞ്ചില്‍ നെരിപ്പോടെരിഞ്ഞ്‌ പുകയവേ
പുഞ്ചിരിപ്പൂനിലാവായ്‌ നിന്‍മുഖം വരും

പിന്നെ,എനിക്കത്‌ ശീലമായ്‌, ഈമുറി
തന്നിലൊറ്റയ്ക്കടച്ചിട്ടത്‌ കാരണം.
ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.

8 comments:

  1. മകളേ മറക്കല്ലേ എന്ന കവിത മനോരമ വീക്കിലിയില്‍ വായിച്ചു. ആശംസകള്‍ !!

    പിന്നെ,എനിക്കത്‌ ശീലമായ്‌, ഈമുറി
    തന്നിലൊറ്റയ്ക്കടച്ചിട്ടത്‌ കാരണം.
    ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
    തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.

    നല്ല വരികള്‍

    ReplyDelete
  2. കുട്ടന്‍ ജീ,
    കവിത ന‌ന്നായി. :)
    ആശംസക‌‌ള്‍!

    ReplyDelete
  3. ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
    തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.


    athusheri Janaleekkoodi nokkeeppo vichaarichathonnum kanaan pateellya lle...

    ReplyDelete
  4. മനോഹരം..കുട്ടൻജി..

    ReplyDelete
  5. മനോഹരമായ വരികള്‍....പലപ്പോഴും കണ്‍മുന്‍പില്‍ കാണുന്നതൊന്നുമല്ലാ യാഥാര്‍ഥ്യമെന്നത്‌ ഒരിയ്ക്കല്‍ക്കൂടി ഓര്‍മ്മ വരുന്നു...ആശംസകള്‍

    ReplyDelete
  6. കാന്താരിക്കുട്ടീ, അങ്ങിനെയൊക്കെ സംഭവിച്ചു. എല്ലാം പെട്ടെന്നായിരുന്നു. അതുകൂണ്ട് ആരെയും അറിയിക്കാനൊത്തില്ല. ക്ഷമിക്കണം.
    നിഷ്ക്കളങ്കനോടും, വിനോദ്ജിയോടും, മയില്‍പ്പീലിയോടും നന്ദി പറയുന്നു.
    കാലം മാറിയാലും ഒന്നുമാത്രം മാറില്ല.
    എന്റെ പ്രിയ പ്രിയ...

    ReplyDelete
  7. ഈ വൈകല്‍ ഞാന്‍ നേരത്തെ വായിചിരുന്നുവല്ലോ .... അല്ലേ.. എന്നാലും ഇവിടെ വീണ്ടും എഴുതാം.. കാണാ കാഴ്ചകള്‍ മനസ്സില്‍ ഉണര്‍ത്തുന്ന വിചാര വികാരങ്ങള്‍ ....

    ReplyDelete
  8. njanithile pokunnu.orupaadu parayaan thonnunnathukond onnum mindaathe.

    ReplyDelete