Thursday, September 11, 2008

മാവേലീ, ഇവിടേം വരണേ..


ഇന്നമ്മ, ജോലിതീര്‍ത്ത്‌ തെക്കെ മാളികവീട്ടില്‍-
നിന്ന്, ഞങ്ങള്‍ക്കുണ്ണാനായ്‌ പൊതിച്ചോര്‍ കൊണ്ടുവരും.
ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍
ഇന്നോണമല്ലേ; വയര്‍ നിറയെത്തിന്നാമല്ലോ

അച്ഛനിന്നലെവരാന്‍ വൈകിയിട്ടുണ്ടാമമ്മ-
യുച്ചത്തില്‍ കരഞ്ഞത്‌ കേട്ടു,ഞാനുറക്കത്തില്‍.
ഉച്ചയ്ക്ക്‌ തിന്നാന്‍ പഴംകഞ്ഞിയുണ്ടടുക്കളേല്‍
പച്ചവെള്ളവുംകൂട്ടി കുടിച്ചാല്‍ വിശക്കില്ല.

ഉള്ളതില്‍ പുതിയതു, മത്രയ്ക്കു കീറാതെയു-
മുള്ളകുപ്പായമിട്ടു; അനുജത്തിയും ഞാനും.
പള്ള കാലിയാണേലും പൂവിട്ടു; ബലിയെഴു-
ന്നള്ളിയിങ്ങെത്തീടുമ്പോള്‍ വരവേല്‍ക്കേണ്ടെ, നമ്മള്‍.?

8 comments:

  1. കുട്ടനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

    സസ്നേഹം,

    ശിവ

    ReplyDelete
  2. നന്ദി, ശിവ. എന്റെയും ആശംസകള്‍..

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്‌, ഇങ്ങനെയും ഓണം ആഘോഷിയ്ക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ടെന്ന്‌ ഓര്‍ത്തതിനും എല്ലാവരേയും ഓര്‍മ്മിപ്പിച്ചതിനും വളരെ നന്ദി..ഓണാശംസകള്‍...

    ReplyDelete
  4. പ്രിയ മയില്പീലീ,
    കടംവാങ്ങിയ കാശുകൊണ്ട് ധാരാളിത്തം കാട്ടാന്‍ ഒരാവശ്യവുമില്ലാത്ത കുറെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന; ഇതാണ് ഓണമെന്നഹങ്കരിയ്ക്കുന്ന ആവറേജ് മളയാളിയ്കറിയില്ല വിശപ്പ്‌ എന്താണെന്ന്..

    ReplyDelete
  5. നന്നായിട്ടുണ്ട്....
    നന്‍മകള്‍ നേരുന്നു...
    (ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി,അതല്ലേ സത്യം....)
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  6. നന്ദി, മുല്ലപ്പൂവേ..
    (ഒരുമുല്ലപ്പൂമൊട്ടില്‍ ഒതുക്കുന്നതെങ്ങിനെയീ
    ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം.
    ഇന്നു മാറോടണച്ചു ഞാനുറക്കിയിട്ടും എന്റെ
    മാദകവ്യാമോഹമുണരുന്നൂ...!)

    ReplyDelete
  7. orthu karyunna kannukalkoppam kettu karyan randu kannukal vereyumundu.

    ReplyDelete
  8. ee onamaano aaro moshtichu kondu poyennu paranjath?kandu kittiyo aa kallane?verumoru moshtaavine njaan kallanennu vilichathil paribhavikkaruthe KALLA

    ReplyDelete