Friday, September 26, 2008

യാഥാര്‍ത്ഥ്യം


ബോധമനസ്സിലിരുന്നൊരാളേന്നോട്‌
ചോദിച്ചു; തീരുമാനങ്ങളെടുത്തുവോ ?
വേദന തോന്നുമാദ്യം, നിന്റെ ജീവിത-
പ്പാത നീ താണ്ടുമ്പോള്‍ കൂട്ടിനുണ്ടാമിത്‌

ചുണ്ടില്‍ അറിയാതെ മൊട്ടിടും പുഞ്ചിരി,
മിണ്ടുവാന്‍ വെമ്പും മനസ്സൊരുനാള്‍ തമ്മില്‍
കണ്ടില്ലയെങ്കിലസ്വസ്ഥത, യിത്രയു-
മുണ്ടാകുമാദ്യാനുരാഗികള്‍ക്കൊക്കെയും.

പിന്നെയാണെത്തുക ചാപല്യജാലങ്ങള്‍
നിന്നെക്കുരങ്ങാക്കിമാറ്റുവാന്‍, നീയത്‌
മുന്നേ തിരിച്ചറിഞ്ഞീടുക, പ്രേമമീ-
മണ്ണില്‍ തുലച്ചെത്ര സാധുജന്മങ്ങളെ.

11 comments:

  1. ഈ വരികളിലെ ചിന്തകള്‍ തികച്ചും സത്യം...

    ReplyDelete
  2. നന്ദി, ശിവ.
    പ്രേമം മൂലം രക്ഷപ്പെട്ടവരേക്കാള്‍, തുലഞ്ഞവരല്ലേ അധികവും ?

    ReplyDelete
  3. തമ്മില്‍ കാണാത്തപ്പോഴുള്ള ആദ്യാനുരാഗികളുടെ ആ അസ്വസ്ഥത.... ഓ... അതനുഭവിച്ചവര്‍ക്കേ അറിയൂ...

    ReplyDelete
  4. സഫലമാകുന്ന പ്രണയങ്ങള്‍ വളരെ കുറച്ചു മാത്രം... വിരഹവും കണ്ണീരുമാണ്‌ കൂടുതല്‍പേരും നേടുന്നത്‌....എന്നിട്ടും പ്രണയമില്ലാതാകുന്നില്ലല്ലോ... പ്രണയിയ്ക്കാതിരിയ്ക്കാനാര്‍ക്കും കഴിയുന്നുമില്ല....നന്നായിട്ടുണ്ട്‌...ആശംസകള്‍....

    ReplyDelete
  5. ആള്‍‌രൂപന്‍, ജാലകവിരിയ്ക്കിടയിലൂടെ ഒരേഒരു നോക്ക് കാണാന്‍ വീടിന്റെ മുന്നിലൂടെ തേരാപ്പാരാ നടന്നതും; ഒരേഒരു വാക്ക് കേള്‍ക്കാന്‍ കാതുകള്‍ക്കൊരായിരം കുതിരശക്തികൊടുത്ത് കാത്തുനിന്നതും; ഒരു സ്പര്‍ശനത്തിനുവേണ്ടി കരള്‍ പെരുമ്പറകൊട്ടിയതുമെല്ലാം ഇന്നലെ നടന്നപോലെ.ഇന്നുള്ള കമിതാക്കള്‍ക്ക് അത്തരം നിസ്സാര കാര്യങ്ങള്‍ അന്യമാണ്. അതിന്റെ ത്രില്ലും
    അറിയാനവര്‍ക്ക് വിധിയില്ല.
    മയില്‍പ്പീലീ,
    പ്രണയിച്ചിട്ടില്ലാത്തവരാര്. ഈ ഞാന്‍ തന്നെ ഇന്നത്തെ ഞാനായത് മറ്റൊന്നുംകൊണ്ടല്ല.
    രണ്ടാളോടും, എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete
  6. എത്ര പ്രണയങ്ങൾ തകർന്നാലും എന്നും പുതിയ പുതിയ പ്രണയ നാമ്പുകൾ മൊട്ടിടുന്നു. ഞാനും അനുഭവിച്ചിട്ടുണ്ട് ആ അസ്വസ്ഥത.. അതൊരു സുഖമായിരുന്നു.

    നന്നായിരിക്കുന്നു.

    ReplyDelete
  7. ഞാനും അനുഭവിച്ചിട്ടുണ്ട് ആ അസ്വസ്ഥത.. അതൊരു സുഖമായിരുന്നു.

    എത്ര സത്യം..പ്രേമിച്ചവരേക്കാള്‍ പ്രേമിക്കപ്പെടാന്‍ കഴിഞ്ഞവരാണ് കൂടുതല്‍ ഭാഗ്യവാന്മാരെന്ന് തോന്നുന്നു.
    നന്ദി, നരിക്കുന്നന്‍..

    ReplyDelete
  8. വരികള്‍ ഉജ്വലം..പ്രേമം നല്‍കിയ പാഠം ഇതാണ് അല്ലേ? ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ ....

    ReplyDelete
  9. നന്ദി, ഗിരീഷ്. ഇവിടെവരെ വന്നതിനും, വായിച്ചതിനും, ഒരു കമന്റിട്ട് എന്നെ പ്രോത്സാഹിപ്പിച്ചതിനും..

    ReplyDelete
  10. അര്‍പ്പിതാ, ചൊല്ലുന്നു ഞാന്‍ സ്വാഗതം ഈ തീരത്തൊ-
    രല്പനേരമെങ്കിലും ഇരിയ്ക്കൂ ദയവായി..

    ReplyDelete