Tuesday, September 23, 2008
ഗന്ധര്‍വന്‍.
ഇനിയുണരൂ സഖീ, നിന്‍മിഴിക്കോണിലെ
നനവിന്ന് നാനാര്‍ത്ഥമെഴുതട്ടെ ഞാന്‍.
കനവിലുമെന്‍ ചുടുചുംബനമേറ്റ് നിന്‍
മനമലിഞ്ഞോ, ചൊടി മുറിവേറ്റുവോ ?
ഉണരുമ്പോളരികെയുണ്ടാവില്ല ഞാന്‍, സ്വര്‍ണ്ണ-
മണിമേഘരഥമേറി മറയുമെന്നോ ?
മണല്‍ ചുട്ടുപൊള്ളുമൊരു മരുഭൂവിലുച്ചയ്ക്ക്
തണല്‍തേടി ദാഹമോടുഴലിയെന്നോ ?
ഇനിയുണരൂ സഖീ, പിരിയുവാന്‍ നേരമായ്
നിണമാര്‍ന്ന കവിളുമായരുണനെത്തീ
ഇനി മടങ്ങട്ടെ ഞാനിരുള്‍വീഴ്കെയെത്തിടാം
പനിമതിയില്‍ ചേര്‍ന്നലിയട്ടെ ഞാന്‍
Subscribe to:
Post Comments (Atom)
കേരളൈന്‍സൈഡര്‍.നെറ്റ് നോട്.
ReplyDeleteപറഞ്ഞപോലെ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഫോണ്ടില്‍ ചില്ലക്ഷരങ്ങള്‍ വരാത്തതെന്ത് ?
മറ്റുകാര്യങ്ങള്‍ ഇഷ്ടമായി..
വളരെ നന്നായിട്ടുണ്ട്...പനിമതിയിലലിഞ്ഞുപോയ ഗന്ധര്‍വന്‍ ഇരുള്‍ മൂടുമ്പോള്‍ വരുന്നതും കാത്തിരിയ്ക്കുന്നതാരാണാവോ... ആരായാലും എല്ലാ കാത്തിരിപ്പുകളും സഫലമാവട്ടേയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു....ഈ കവിത ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു.....ആശംസകള്‍
ReplyDeleteനന്ദി, മയില്‍പീലീ..
ReplyDeleteirulveezhumbol thirike ethumallo..
ReplyDeletecongrats
എന്റെ ഗന്ധര്‍വാ, നീയല്ലേ എത്തേണ്ടത് ?
ReplyDeleteവരുമല്ലോ ? ഞാന്‍ കാത്തിരിയ്ക്കും..
ഈ അലിഞ്ഞുചേരല്‍ തന്നെ ജീവിതം കുട്ടേട്ടാ .. അത് ആസ്വദിക്കുക ആവോളം...
ReplyDelete