Monday, September 22, 2008

പുതുദിവസം


മാനത്ത്‌നിന്ന് മഴക്കാറൊഴിഞ്ഞെന്നില്‍
വേനല്‍ക്കിനാവുകള്‍പൂത്തു
കാനനമൈന മൃദുപഞ്ചമങ്ങളില്‍
വേണുവുമൂതിത്തുടങ്ങി.

ആരോമലാളെയുണര്‍ത്താതെഴുന്നേറ്റ്‌
നേരെ, നടക്കാനിറങ്ങി.
ദൂരെ, പടിഞ്ഞാറ്‌ മാനത്ത്‌നിന്നൊരു
താരക നോക്കിച്ചിരിച്ചൂ.

എന്നുമുണര്‍ന്ന്കഴിഞ്ഞാലുടനെ ഞാന്‍
നന്ദി ദൈവത്തോട്‌ ചൊല്ലും
ഇന്നലെയോളമെന്നെത്തുണച്ചോരുനീ
ഇന്നേകി, പുത്തനൊരുനാള്‍ !

3 comments:

  1. ചങ്ങമ്പുഴയുടെ പല വരികളും ഓര്‍ത്തു പോകുന്നു ഈ സുന്ദര ഗീതം കാണുമ്പോള്‍...ഞാന്‍ ഇവിടെ വരാന്‍ വൈകി പോയി... ഇനി എപ്പോഴും വന്നു ഈ ഇളംകാറ്റ് ഏറ്റു മനം കുളിര്‍പ്പിച്ചു പോകും ഞാന്‍ ..

    ReplyDelete
  2. വീണ്ടും, വീണ്ടും വരണേ എന്ന പ്രാര്‍ത്ഥന. നന്ദി, ഗിരീഷ്..

    ReplyDelete
  3. njanithile pokunnu.orupaadu parayaan thonnunnathukond onnum mindaathe.

    ReplyDelete