Monday, September 29, 2008
സാഫല്യം.
എന്നും കണികണ്ടുണരുവാനീമുഖം
തന്നു; ദൈവങ്ങളെന്‍ പ്രാര്‍ത്ഥന കേള്‍ക്കയാല്‍
ഒന്നുമേ ചോദിച്ചതില്ല വര, മിവള്‍
തന്നേ സഖിയായ് വരേണമെന്നെന്നിയേ.
എന്നോ, വിചാരിച്ചിരിയ്ക്കാതെ കണ്ടതും;
കണ്ണിലെത്താരകള്‍ പൂത്ത്‌വിരിഞ്ഞതും;
പിന്നിട്ട ജന്മാന്തരങ്ങളോര്‍മ്മിച്ചതും;
പിന്നെ, നീയാത്മസഖിയെന്നറിഞ്ഞതും.
ആരെങ്കിലും തമ്മിലിഷ്ടമായാലത്
തീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
കാരണമൊന്നുമില്ലേലും പണിപ്പെട്ട്
ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം
എന്നെക്കുറിച്ചോര്‍ത്ത് നിന്റെ തലയിണ
കണ്ണീരുവീണ് കുതിര്‍ന്നിരുന്നെങ്കിലും,
എന്നില്‍ നീയര്‍പ്പിച്ച വിശ്വാസമാണെന്റെ-
പൊന്നേ, യിവിടെയെത്തിച്ചത് നമ്മളെ.
Subscribe to:
Post Comments (Atom)
കൊള്ളാം
ReplyDeleteഅതേ കല്ലെറിയും ജനം
ReplyDeleteതകര്‍ക്കുമവ കാക്കക്കൂടുകള്‍
വഴി പിരിഞ്ഞു പറക്കാതിരിക്കണം
രഘുനാഥനോടുമ്മ്, അര്‍പ്പിതയോടും നന്ദി അറിയിക്കുന്നു.
ReplyDeleteസോറി, രഘുനാഥനോടും...
ReplyDelete“ആരെങ്കിലും തമ്മിലിഷ്ടമായാലത്
ReplyDeleteതീരേ ദഹിക്കില്ലയാര്‍ക്കും; അതിനൊരു
കാരണമൊന്നുമില്ലേലും പണിപ്പെട്ട്
ദൂരെയകറ്റുവാന്‍ കച്ചകെട്ടും ജനം“
കുസൃതിയൊന്നും ഇത്തവണ ഇല്ല മാഷേ. ആ വരികള്‍ക്ക് അത്രയേറെ അര്‍ത്ഥമുണ്ട്.ഒര്രു പക്ഷേ അനുഭവമായതോണ്ടാകാം.... :)
ഹോ ഈ പ്രിയയുടെ ഒരു കാര്യം.
ReplyDeleteഎങ്ങിനെയെങ്കിലും എല്ലാം അറിഞ്ഞുവയ്ക്കും..
സമ്മതിച്ചിരിയ്ക്കുന്നു...