കരളില്‍ കിനാക്കള്‍ക്ക് വീണുറങ്ങീടുവാന്‍
ഒരുമണിമണ്ഡപം ഞാനൊരുക്കി.
ഒരുനാളില്‍ നീ വിരുന്നെത്തുമെന്നോര്‍ത്ത് ഞാന്‍
തിരിനാളമണയാതെ കാത്ത് വച്ചു.
ജലശംഖിലുയരുന്നമൃദുനാദമിന്നെന്നി-
ലലയുന്നു രാഗാര്‍ദ്രഭാവങ്ങളായ്
ചിലനേരമൊരു വേണുനാദത്തിലെന്നപോല്‍
അലിയുന്നു ഞാനതില്‍, നിന്നോര്‍മ്മയാല്‍.
പറയൂ, പ്രിയംവദേ, ഇനിയെന്ന് നീയെന്നില്‍
നിറയും, ഒരാനന്ദഭൈരവിയായ്
ചിറകറ്റൊരെന്‍മോഹശലഭത്തിനെന്ന് നീ
മറുതീരമണയുവാന്‍ തുണയായ്‌വരും ?
Monday, August 3, 2009
Subscribe to:
Post Comments (Atom)
തിരിനാളമണയാതെ കാത്തിരുന്നോളൂ.....ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും....ഒരിയ്ക്കല്‍ ഈ കാത്തിരിപ്പവസാനിപ്പിയ്ക്കാനവള്‍ വരും......
ReplyDeleteഓ:ടോ: ഇതാ ഞാനിപ്പോള്‍ തിരിച്ചു വന്നതേയുള്ളൂ....പഴയ പോസ്റ്റൊന്നും വായിച്ചില്ല ... വായിച്ചിട്ട് കമന്റിടാം....
നന്ദി, വീണ്ടും വരിക..
ReplyDelete