നീവരുന്നുണ്ടെന്നെന്നെയറിയിക്കുവാൻ, മുൻപേ
കൈവളകിലുക്കത്തിൻ കളനിസ്വനമെത്തി.
പൂവിതൾ തുടുത്തപ്പോൾ;കാറ്റിൻസുഗന്ധം ചൊല്ലീ
നീവന്നുചേരാനൊട്ടും വൈകില്ലയിനിയെന്ന്.
കാത്തുകാത്തിരുന്നെന്റെ കവിളിൽ കണ്ണീരിന്റെ
നേർത്തചാലുകൾവറ്റീ; നിന്നോട് ചൊല്ലീടുവാൻ
മാത്രമായ് മനസ്സിൽ ഞാൻ പൊന്നലുക്കുകളിട്ട്
ഓർത്തുവച്ചവയൊക്കെ മായുവാൻ തുടങ്ങവേ..
നിൻനാദമടുത്തെങ്ങോ കേട്ടതായ്ത്തോന്നി, യുള്ളിൽ
വെൺപ്രാക്കൾ ചിറകുകൾ കുടയുന്നതായ് തോന്നി.
മൺചിരാതിലെതിരിനാളമൊന്നുയർത്തട്ടേ
നിൻചിരിതൂകും മുഖം കാണുവാൻ തിടുക്കമായ് !
Friday, August 21, 2009
Subscribe to:
Post Comments (Atom)
കാത്തിരുന്നയാള്‍ വന്നുവോ......അതോ എല്ലാം വെറും തോന്നലായിരുന്നുവോ........
ReplyDeleteനന്നായിരിയ്ക്കുന്നു......ആശംസകള്‍.....
വരും, വരാതെ എവിടെപ്പോവാന്‍?
ReplyDeleteഎന്റെ ആഗ്രഹത്തിന്റെ തീവ്രതകൊണ്ട്, എന്റെ പ്രാര്‍ത്ഥനകളുടെ ശക്തികൊണ്ട്, എന്റെ ദൈവങ്ങള്‍ അവളെ എന്റെ മുന്നിലെത്തിയ്ക്കും..