അച്ചായന്‍, മൊതലാളി, മരിച്ചൂ മിനിഞ്ഞാന്നൊ-
രുച്ചയ്യോടടു ത്തെന്തു കഷ്ടമായ്പ്പോയീ യല്ല്യോ?
അച്ചനാണിളയമോന്‍, മൂത്തവന്നെസ്റ്റേറ്റാണേ,
അച്ചാമ്മ, യൊരേമകള്‍, നേഴ്സാണു യൂയെസ്സേയില്‍.
ഇന്നുച്ചയ്ക്കാണ് ദേഹം, ആശുപത്രീന്ന്; മകള്‍-
വന്നതിന്‍ശേഷം; വീട്ടില്‍ മൊബൈല്‍ മോര്‍ച്ചറീല്‍ വച്ചെ.
വന്നോരില്‍ ബിഷപ്പുണ്ട്, അച്ചന്‍മാര്‍, കന്യാസ്ത്രീകള്‍,
ഇന്നാട്ടിലുള്ള മത, രാഷ്ട്രീയ നേതാക്കളും.
നെഞ്ചത്തടിച്ച്, ശവപ്പെട്ടിതന്‍ ചുറ്റും ഇരു-
ന്നഞ്ചെട്ട് ’മിസ്സിന്ത്യ‘കള്‍ കരയുന്നതു കണ്ടോ?
അഞ്ചായിരമാണൊരാള്‍ ക്കൊരുമണിക്കൂറിന്ന്.
പഞ്ചനക്ഷത്രത്തില്‍ ഊണു വേറെയും കൊടുക്കേണം.
കാറുകള്‍, അലങ്കാരവണ്ടികള്‍, ഭക്ഷണവും,
നൂറുതൊട്ടഞ്ഞൂറാളെ ജാഥയില്‍ ചേര്‍ത്തീടാനും
ആരുമേചെയ്യേണ്ടൊന്നും, മോര്‍ച്ചറീല്‍നിന്നും സെമി-
ത്തേരിയിലെത്തി, ശവം സംസ്ക്കരിക്കുന്നവരെ.
ചിന്തിച്ചു നോക്കൂ, ഇവ,യിത്രഭംഗിയായ് ചെയ്യാന്‍
ബന്ധുക്കള്‍മാത്രം ഒത്തുപിടിച്ചാല്‍ മതിയാമോ?
എന്തുവാ പരിപാടി? എന്നതാണേലും അത്
സന്തോഷമായിച്ചെയ്യാം; ഗംഭീരമാക്കാം ഞങ്ങള്‍!!
Sunday, August 23, 2009
Subscribe to:
Post Comments (Atom)
ഇത് നന്നായി.ഇനിയത്തെ കാലത്ത് ഇതൊക്കെയേ നടക്കൂ
ReplyDeleteതിരിഞ്ഞു നോക്കാന്‍ പോലും നേരമില്ലാതെ എല്ലാവരും തിരക്കിട്ടോടുന്ന ഇക്കാലത്ത് ജനനവും മരണവുമൊക്കെ ഇവന്റ് മാനേജേഴ്സിനെ ഏല്‍പ്പിച്ചാല്‍ അതിലത്‌ഭുതപ്പെടാനൊന്നൊമില്ല.......
ReplyDeleteവിഷയമിങ്ങനെ ഇടയ്ക്കൊന്നു മാറ്റിയതും നന്നായി....ആശംസകള്‍....
വായിക്കാന്‍ വൈകി, തകര്‍പ്പന്‍
ReplyDelete