ഇനി നമുക്കൊന്നായിപാടാം, പ്രിയസഖീ !
അനുരാഗമധുരിത ഗാനം.
ഇനി നമുക്കൊന്നിച്ചിരിയ്ക്കാം, കിനാവിലെ
പനിമതി പൊഴിയും പടവില്‍.
ഒരുപാട് മോഹപുഷ്പങ്ങള്‍ വിരിയുവാന്‍
തരുശാഖി തിരിനീട്ടിനില്‍ക്കേ,
ഒരുകാറ്റ്‌വന്നവ തല്ലിക്കൊഴിച്ചപ്പോള്‍
കരള്‍നൊന്ത് നാം കരഞ്ഞില്ലേ?
അകലെയിരുന്ന് നാം കണ്ടകിനാവുകള്‍
മുകിലിന്റെ വെണ്‍ചിറകേറി,
അകതാരിലാശ്വാസമേകീടുവാനെത്തി
പകലു മിരവിലുമരികില്‍.
ഗതിവേര്‍പിരിഞ്ഞോരരുവികള്‍ പിന്നീട്
വിധിമൂലമൊരുമിച്ച് ചേര്‍ന്നു.
ശ്രുതിപോയൊരനുരാഗവീണതന്‍തന്ത്രിയില്‍
പുതുരാഗമുയരാന്‍തുടങ്ങീ..
ഇനി നമുക്കൊന്നായി പാടാം, മധുരമാം
അനുരാഗ ഹൃദയരാഗങ്ങള്‍.
ഇനി നമുക്കൊന്നിച്ച് കാണാം കിനാവുകള്‍.
ഇനി, നമ്മളകലുകയില്ല...
Saturday, August 29, 2009
Subscribe to:
Post Comments (Atom)
ഗതിവേര്‍പിരിഞ്ഞോരരുവികള്‍ പിന്നീട്
ReplyDeleteവിധിമൂലമൊരുമിച്ച് ചേര്‍ന്നു.
ശ്രുതിപോയൊരനുരാഗവീണതന്‍തന്ത്രിയില്‍
പുതുരാഗമുയരാന്‍തുടങ്ങീ..
എപ്പൊഴും അങ്ങനെ തന്നെയായിര്യ്ക്കട്ടേയെന്നു ഞാനും പ്രാര്‍ത്‌ഥിയ്ക്കുന്നു.....
നന്നായിട്ടുണ്ട്. ആശംസകള്‍!
ReplyDelete