ഒരുനാളില്‍വിരുന്നുവന്നുവെന്‍
കരളിന്‍തന്ത്രിയിലീണമേറ്റുവാന്‍
വിരല്‍തൊട്ടൊരുവേള പൂത്തുപോയ്
വിരിയാന്‍വെമ്പിയകുഞ്ഞുമൊട്ടുകള്‍.
കളനാദമുയര്‍ന്നവേളയില്‍
പു ളകംകൊണ്ടു വിടര്‍ന്നു മാനസം.
കളിചൊല്ലിനടന്നുവെണ്ണിലാ-
വൊളിയില്‍, പിന്നെയുമെത്രനാഴിക.
ഒരുസൂചനപോലുമേകിടാ-
തരികില്‍നിന്നകലേയ്ക്കുപോയിനീ
തിരികേവരികെന്റെയുള്ളിലെ
എരിതീയിന്നുകെടുത്തിടൂ സഖീ..
Saturday, August 15, 2009
Subscribe to:
Post Comments (Atom)
ഒരാളുടെ വിരഹം വല്ലാതെ മനസ്സിനെ അലട്ടുന്നുവോ......
ReplyDeleteഇപ്പോഴെല്ലാ കവിതയിലും അതാണല്ലോ വിഷയം....
മനോഹരമായിട്ടുണ്ട് വരികള്‍.....