Monday, March 19, 2007

വിരുന്നുകാരി

മാര്‍ച്‌..19

ഹേമന്തരാത്രിയില്‍ വന്നെന്റെജാലക-
വാതിലിലൂടെയൊളിഞ്ഞുനോക്കീ
പൂനിലാവും,കുളിര്‍കാറ്റും,ചെറുമുല്ല-

പ്പൂവും,അതിന്‍ നേര്‍ത്തസൗരഭവും

ഞാനുറങ്ങാന്‍ കിടന്നേയുള്ളു,മഞ്ഞുപോല്‍
നീവന്നുചേര്‍ന്നരികത്തിരുന്നൂ
പൂവിളംകൈവിരലാലെന്റെനെറ്റിമേല്‍
പീലികൊണ്ടെന്നപോല്‍ നീ തലോടി

പിന്നെ,ഞാനെപ്പൊഴോവീണുറങ്ങിപ്പോയി
പൊന്നിങ്കിനാക്കളെന്‍ കൂട്ടുവന്നൂ
ഇന്നലെയിങ്ങനെയായിരുന്നൂ,മുത്തേ
ഇന്നുനീയെപ്പോള്‍വിരുന്നുവരും?



3 comments:

  1. This is three much Mr.Spammer.. try to add quality to ur work by minimising the post. too much of dirt wont make a house!

    ReplyDelete
  2. ഞാനുറങ്ങാന്‍ കിടന്നേയുള്ളു,മഞ്ഞുപോല്‍
    നീവന്നുചേര്‍ന്നരികത്തിരുന്നൂ
    പൂവിളംകൈവിരലാലെന്റെനെറ്റിമേല്‍
    പീലികൊണ്ടെന്നപോല്‍ നീ തലോടി


    കുട്ടാ... ചങ്ങമ്പുഴ സീസണ്‍ ഒക്കെ കഴിഞ്ഞു..ഇപ്പോള്‍ ഇങ്ങനെയൊക്കെ കണ്ടാല്‍ ഓക്കാനമാ വരുന്നെ... രീതി മാറ്റൂ

    JP

    ReplyDelete
  3. dear raghu, i havn't written anything of the sort before 17/01, honest. as this is happening to me, the postings were a sort of overenthusiasm. anyway, thank u 4 ur comment and will surely bear this in my mind...
    and 4 the anonymous, he can continue enjoying lajjavathees and themmadikkaates. nobody prevents u.and by the way,pray, who is this chankanpusha? and vat's his season?

    ReplyDelete