ജനുവരി...30
ഇരുളാണു ചുറ്റിലുമതുകൊണ്ടു നീയെന്റെ-
യരികിലുണ്ടെങ്കിലും നിന്മുഖത്തെ
ഒരുനോക്കു കാണുവാനാവാതെ മനസുനൊ-
ന്തൊരുപാടു നേരം കരഞ്ഞുപോയ് ഞാന്‍
അറിയുന്നു;ശോകാര്‍ദ്രമെന്‍ സ്വരമെങ്കിലും
മറുവാക്കു നീയൊന്നും ചൊല്ലിയില്ല
ഒരുവേള മിണ്ടിയാല്‍ പാട്ടു ഞാന്‍ നിര്‍ത്തുമെ-
ന്നറിയാം നിനക്ക തുകൊണ്ടുമാവാം
അയഥാര്‍ത്ഥമായൊരീ വിരഹത്തെ പാട്ടിലൂ-
ടറിയിച്ചിടുന്നോരുകാരണത്താല്‍
ചക്രവാകപ്പക്ഷി ഞാന്‍, പാടുമീരാഗം
ചക്രവാളത്തോളമെത്തിടുന്നൂ
Monday, March 12, 2007
Subscribe to:
Post Comments (Atom)
hi sir its a real touching....wow great..i dont have words for the first 8 lines...
ReplyDeleteഎനിക്കിഷ്ടപ്പെട്ടു..
ReplyDeleteഎന്തോരും കവിതകളാ...
ഇതെല്ലാം വായിച്ചിട്ടു ഇനി അടുത്ത കമന്റ്
qw_er_ty
കുട്ടന്‍ അങ്കിള്‍... സമ്മതിച്ചിരിക്കുന്നു! ശരിക്കും എനിക്കിഷ്ടപ്പെട്ടു :-)
ReplyDeleteകഴിവു തന്നെ... keep it up.
പ്രേമപങ്കിലമായ കവിതകള്........ നൈരശ്യം ഉണ്ടോ....
ReplyDelete