Sunday, March 11, 2007

ശാപമോക്ഷം

ജനുവരി 22


താര റാണിയാം നിന്നെ മോഹിക്ക മൂലം ദേവ
ശപമേറ്റൊരു പാവം ഗന്ധര്‍വ കുമാരന്‍ ഞാന്‍
പാടുവാനാവുന്നീല പദങ്ങള്‍ ശ്രുതിതെറ്റി
പാഴ്മണ്ണില്‍ ഇഴയുന്നു തൊണ്ടയോ വരളുന്നു

ഋതുഭേദങ്ങള്‍ വന്നു പോവുന്നതറിയാതെ
ജന്മമെത്രയായ്ക്രുഷ്‌ണശിലപോല്‍ഞ്ഞാന്നില്‍ക്കുന്നു
തിരയ്കോ ചീറുംകാറ്റിന്‍ ഗതിയ്കോ വര്‍ഷങ്ങള്‍കോ
ഒരു മാറ്റവുമെന്നില്‍ വരുത്താന്‍ കഴിഞ്ഞില്ല

ഒരുപൂങ്കാറ്റായ്‌ വന്നീ മേനിയെ തലോടിയി
ട്ടൊരു ചുമ്പനത്താലെന്‍ ജീവനില്‍ തുടിപ്പേകി
ഒരുവാക്കോതി മെല്ലെ ഒരുപുനര്‍ജന്മത്തിന്റെ
ശാപമോക്ഷമേകാനായ്‌ നീ തന്നെ വേണം ദേവീ..

No comments:

Post a Comment