മാര്‍ച്..9
മിക്കിമൗസിനെപ്പോലെ നേര്‍ത്തശബ്ദത്തിലൊരാള്‍
'വെല്‍ക'മെന്നോതും നിങ്ങള്‍,ക്കെന്നാറീഡിവിഷനില്‍
തൊട്ടടുത്തായി കണ്ണിനിമ്പമേറുന്ന രണ്ടു-
കുട്ടികളിരിപ്പുണ്ടു,പിന്നെയുണ്ടൊരുകുട്ടി
ചില്ലുപാത്രത്തെപ്പോലെ അപ്പുറംകാണാമവള്‍
മുന്നില്‍നിന്നാലും,നമു,ക്കത്രയ്കുപളുങ്കുപോല്‍
അതിന്റടുത്ത്,പഞ്ചാരയും ചായപ്പൊടീം
കലര്‍ന്നമുടിയുമായ് സാറൊരാളിരിപ്പുണ്ട്
കൂട്ടിലുണ്ടൊരാള്‍,പണംകൊടുക്കാന്‍,വാങ്ങിയ്ക്കുവാന്‍
കൂട്ടായിപിന്നിലൊളിച്ചിരിപ്പുണ്ടൊരുപയ്യന്‍
പിന്നിലെമുറിയിലെ സാറിനെക്കണ്ടാല്‍തോന്നു
മൊന്നുതൊഴാന്‍,അത്രയ്ക്കു ശുദ്ധാത്മാവാണദ്ദേഹം
ശീതളീകരിച്ചുള്ളമുറിയാണിതെങ്കിലും
വാതിലുംതുറന്നിട്ടാണിരിപ്പൂ നിത്യമിവര്‍!
Sunday, March 18, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment