Tuesday, October 14, 2008

വൃന്ദാവനസാരംഗ

നന്ദകുമാരാ, നിന്‍മുരളിയില്‍ നീ
വൃന്ദാവനസാരംഗയുണര്‍ത്തൂ
ഇന്ദീവരനയനങ്ങളുമായീ
സുന്ദരിരാധ കാത്തിരിയ്ക്കുന്നൂ.

നിന്‍തിരുമാറില്‍ പടര്‍ന്നലിഞ്ഞീടാന്‍
നിന്‍ഹൃദയത്തിന്‍ സ്പന്ദങ്ങളാവാന്‍
നിന്‍വേണുവിലെ നിശ്വാസമാവാന്‍
നിന്‍കാല്‍ത്തളയിലെ താളങ്ങളാവാന്‍
നിന്‍പ്രിയരാധ ഞാന്‍ കാത്തിരിയ്ക്കുന്നു.

ഓടിയെങ്ങോ മറയുന്ന മേഘങ്ങളും
മാടിവിളിയ്ക്കുന്ന വാസന്ത ചന്ദ്രനും
പാടുന്നകാനന മൈനകളും നിന്നെ
തേടുന്നു കണ്ണാ നീവരൂ വേഗം.
കോടക്കാര്‍വര്‍ണ്ണാ നീവരൂ വേഗം

4 comments:

  1. എങ്ങനെ വരാനാ,,പുള്ളിവൃന്ദാവത്തില്‍ ഡേറ്റിങ്ങിലല്ലേ. പാവം രാധ


    ഓ. ടോ: പ്ലീസ് ചെക് മെയില്‍

    ReplyDelete
  2. വരും, പ്രിയാ. രാധ വിളിച്ചാല്‍ ഏത് ഡേറ്റിങും ക്യാന്‍സല്‍ ചെയ്ത് കൃഷ്ണന്‍ വരും..
    പ്രിയ വിളിച്ചാല്‍ (ഉണ്ണി)കൃഷ്ണന് വരാതിരിയ്ക്കാന്‍ പറ്റുമോ ?
    ഓ.ടോ.
    ചെക് ചെയ്യാം

    ReplyDelete
  3. വിരഹിണി രാധയുടെ വിരഹം നിറഞ്ഞ വിളികേട്ട്‌ കണ്ണനു വരാതിരിയ്ക്കാനവില്ലല്ലോ.....കണ്ണന്‍ വരും...നമുക്കും കാത്തിരിയ്ക്കാം.....നന്നായിട്ടുണ്ട്‌...ആശംസകള്‍

    ReplyDelete
  4. നന്ദി, മയില്‍പ്പീലീ..
    കണ്ണന്‍ വരട്ടേ, പിന്നെ
    നിന്നെയാതിരുമുടിയിലണിയട്ടെ...

    ReplyDelete