Monday, October 20, 2008

ഒരു യുഗ്മഗാനം


അങ്ങ്‌ ദൂരെയിരുന്ന്, അവന്‍:
നീലനിലാവിന്റെ ലാളാനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചരാവില്‍
നീലോല്‍പലമിഴിയാളേ മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും
(നീലനിലാവിന്റെ...)

ഇങ്ങിവിടെ ഏകയായിരുന്ന് അവള്‍:
എന്നുമെന്‍ സ്വപ്നശതങ്ങളില്‍ വന്ന് നീ
എന്നില്‍ നിറയുന്നു സംഗീതമായ്‌
എന്ന് നീവന്നെത്തുമെന്റെ മോഹങ്ങളെ
പൊന്നിന്‍മണിത്താലി ചാര്‍ത്തീടുവാന്‍
(നീലനിലാവിന്റെ...)
അവന്‍:
പോയജന്മങ്ങളിലൊക്കവേ നീയെന്റെ-
തായിരുന്നോമനേ, ഓര്‍മ്മയില്ലേ
ആയിരമാശാകുസുമസൗരഭ്യവു-
മായിയരികത്തണഞ്ഞിടാം ഞാന്‍

അവള്‍:
നീലനിലാവിന്റെ ലാളനങ്ങള്‍ എന്റെ
മേലാകെ പൂക്കള്‍വിരിച്ചനാളില്‍
അവന്‍:
നീലോല്‍പലമിഴിയാളേ, മറന്നു ഞാന്‍
ഈലോകവും, ദേവസംഗീതവും

2 comments:

  1. മനോഹരമായ വരികള്‍....ആല്‍ബത്തില്‍ ഈ പാട്ടു പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ.....ആശംസകള്‍....

    ReplyDelete
  2. പ്രിയമയില്‍പ്പീലീ..
    ആല്‍ബത്തില്‍ ഒരു യുഗ്മഗാനവും ഒരു അടിപൊളിഗാനവും ഉണ്ടെങ്കില്‍ കളര്‍ഫുളായിരിയ്ക്കുമെന്ന സംഗീത സംവിധായകന്റെ അഭിപ്രായത്തെ മാനിച്ചാണ്...
    അദ്ദേഹത്തിന് ഇഷ്ടമാവുമോന്നറിയില്ല.
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete