Tuesday, October 28, 2008

ദീപാവലി

പാപങ്ങള്‍ചെയ്തതിനാലെ, കുറെയേറെ
ശാപങ്ങളേറ്റവനെങ്കിലും, ഇന്നലെ
ദീപംകൊളുത്തി ഞാന്‍എന്റെഗൃഹത്തിലും
കോപ, താപങ്ങള്‍ നിറയും മനസ്സിലും.

വിണ്ണില്‍നിറയെച്ചെറുതാരകള്‍, ഇങ്ങ്‌
മണ്ണില്‍, ചിരാതില്‍, ചെറുതിരികള്‍; എന്റെ
കണ്ണില്‍ കിനാവിന്‍ പ്രഭയും, ഹൃദയത്തി-
ലെണ്ണിയാല്‍തീരാത്ത വാക്കും നിറഞ്ഞിതേ.

എന്നുമെന്നുള്ളില്‍ തിമിര്‍ക്കുമസുരരെ
കൊന്നെന്നെനേര്‍വഴി കാട്ടേണമംബികേ
എന്നുംതൊഴുന്നേന്‍, കരങ്ങള്‍പദ്‌മങ്ങളായ്‌
എന്നുമര്‍പ്പിയ്ക്കുന്നു പാദയുഗ്മങ്ങളില്‍


2 comments:

  1. നന്നായിട്ടുണ്ട്‌....മനസ്സിനുള്ളിലെ എല്ലാ അസുരരെയും ഹനിച്ച്‌ ദേവി എപ്പോഴും പ്രകാശപൂര്‍ണമായ ഒരു ജീവിതം തരട്ടേ..ആശംസകള്‍....

    ReplyDelete
  2. നന്ദി, മയില്‍പ്പീലീ..

    ReplyDelete