ഒരുവരം മാത്രമെനിയ്ക്കുനീയേകണേ
മുരിങ്ങമംഗലത്തപ്പാ,കരുണാമയാ
തിരുമുഖമെന്നെന്നും കണികണ്ടുണരുവാന്‍
കരുണയോടെന്നെനീയനുഗ്രഹിയ്ക്കൂ..
ധനുഞ്ജയന്‍,അജയ്യനാണിവനെന്നഹങ്കാരം
എനിയ്ക്കുള്ളിലൊരുനാളുമുദിച്ചിടാതെ
ധന,ധാന്യ,ദേഹസുഖങ്ങളേകീടണം
ദിനവും ഞാന്‍കൈകൂപ്പിത്തൊഴുതിടുന്നേന്‍
തരുമോ നീ ദു:ഖശതങ്ങളെ നേരിടാന്‍
ഒരുവില്ലെനിയ്ക്ക്, കിരാതമൂര്‍ത്തേ
കരളിലെവില്വദലമാലചാര്‍ത്താം ഞാന്‍
തിരുമിഴിതുറന്നെന്നെയനുഗ്രഹിയ്ക്കൂ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
nannayittund...
ReplyDeletenanmakal nerunnu...
sasneham,
joice..!
Thank you, joice..
ReplyDeleteനന്നായിട്ടുണ്ട് - പ്രാര്‍ത്ഥന പോലെ ആയിത്തീരാന്‍ മുരിങ്ങമങ്ങലതപ്പന്‍ അനുഗ്രഹികട്ടെ...
ReplyDeleteമുരിങ്ങമംഗലത്തപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും...ഇങ്ങനെ കരള്‍നൊന്തു വിളിയ്ക്കുന്ന ഒരു ഭക്തനെ ഉപേക്ഷിയ്ക്കാന്‍ ഭക്തവല്‍സലനായ ഭഗവാനു കഴിയുമോ.....നന്നായിട്ടുണ്ട്....
ReplyDelete(:) എവിടെയാണീ മുരിങ്ങമംഗലത്തപ്പന്റെ ക്ഷേത്രം...?
നന്ദി, ബി എസ് മടി
ReplyDelete(സോറി, എന്താണീ ബി എസ് മടി ?)
പ്രിയ മയില്‍പ്പീലീ,
വയനാട്ടിലെവിടെയോ ആണെന്ന് തോന്നുന്നു. അര്‍ജ്ജുനന് പാശുപതാസ്ത്രം കൊടുത്ത കിരാതരൂപിയായ ശിവനാണത്രെ പ്രതിഷ്ഠ. അവിടുത്തെ തന്ത്രിയും, പ്രഗ്ല്ഭനായ ഒരു കവിയുമായ ശ്രീ കാവനാട് രവി മുരിങ്ങമങ്ങലത്തപ്പനെപ്പറ്റി ഒരു സി ഡി ഇറക്കുന്നു. ആയതിലേയ്ക്കായി പുതിയ ഏതാനും പാട്ടുകള്‍ വേണമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടേയും സ്നേഹപൂര്‍ണമായ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണത് എഴുതിയത്.
ഞാനറിയാത്ത മുരിങ്ങമങ്ങലത്തപ്പന്‍ അനുഗ്രഹിക്കട്ടെ;എല്ലാവരേയും..