വൃന്ദാവനവും ഞാനും കാത്തിരിപ്പാണീരാവില്‍
നന്ദഗോപാലാ, കണ്ണാ, വന്നണഞ്ഞാലും വേഗം
ചന്ദനസുഗന്ധമായ് എന്നില്‍നീനിറയുന്നൂ
മന്ദമാരുതനില്‍ ഞാന്‍ നിന്‍ശ്വാസമറിയുന്നൂ
ഇന്നലെപിരിയുമ്പോളെന്നെനെഞ്ചോട്ചേര്‍ത്ത്
ചൊന്നകാര്യങ്ങളൊക്കെ മറന്നോ, മായക്കണ്ണാ
ഇന്ന് നീ വരുന്നേരം മുടിയില്‍ച്ചൂടിയ്ക്കുവാന്‍
മന്ദാരമലര്‍മാല കൊരുത്ത്‌നില്‍പാണ് ഞാന്‍
മതി, കാത്തിരുന്ന് ഞാന്‍മുഷിഞ്ഞൂ മുകില്‍വര്‍ണ്ണാ
മതിയാക്കുക എന്റെ ക്ഷമയെപ്പരീക്ഷിയ്ക്കല്‍
മതിതോറ്റുപോം നിന്റെ മുഖമെന്‍കയ്യാല്‍കോരി
മതിയാകുവോളമാ അധരം നുകരട്ടെ..
Saturday, October 25, 2008
Subscribe to:
Post Comments (Atom)
രാധയുടെ കാത്തിരിപ്പ് പക്ഷെ,സഫലമാകാന്‍ പ്രാര്‍ഥിക്കാം.
ReplyDeleteപ്രാര്‍ത്ഥന എനിക്കുവേണ്ടിക്കൂടിയാക്കണേ, സ്മിതാ
ReplyDeleteകാത്തിരിപ്പുകള്‍ സഫലം ആകാറുണ്ട്...
ReplyDeleteശിവാ,
ReplyDeleteഒരിയ്ക്കലും വരില്ലെന്നറിഞ്ഞുകൊണ്ടുതന്നെ കാത്തിരിപ്പിന്റെ തീവ്രവേദന അനുഭവിക്കുന്നവരുമുണ്ട്..
ലഹരിപിടിപ്പിയ്ക്കുന്ന വേദന..
നന്ദി..
രാധയ്ക്കു കണ്ണനോടു തീക്ഷ്ണമായ പ്രണയം....കണ്ണനതു നന്നായിട്ടറിയാം, എന്നിട്ടുമെന്തേയീ കള്ളകൃഷ്ണന്‍ രാധയേയിങ്ങനെ വിഷമിപ്പിയ്ക്കുന്നു... എത്രയും വേഗം രാധയുടെ കാത്തിരുപ്പ് സഫലമാവട്ടേയെന്നു ഞാനും പ്രാര്‍ത്‌ഥിയ്ക്കുന്നു...വളരെ നന്നായിട്ടുണ്ട്.....ആശംസകള്‍...
ReplyDeleteനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ReplyDelete