Thursday, October 16, 2008

അക്ഷരങ്ങള്‍


മണിവീണയെന്തിന്നു പാടാന്‍ മടിയ്ക്കുന്നു
പ്രണയിനി അരികിലില്ലായ്കയാലോ ?
അണയാന്‍തുടങ്ങുമീമണ്‍ചിരാതില്‍ സ്നേഹ-
കണികകള്‍ വീണ്ടും നിറയ്ക്കുമോ നീ ?

ഒരുനിലാത്തുണ്ടെന്റെ ജാലകവാതിലില്‍
വെറുതേചിരിച്ചുകൊണ്ടെത്തിനോക്കി
ഒരുമേഘശകലത്തിനാലേ മുഖം മറ-
ച്ചൊരുവേള നിന്നഭാവത്തിലാകാം.

അറിയില്ല; ഇനിയൊരുപൂക്കാലമെന്നുള്ളില്‍
വിരിയുമോ ?, പാടുമോ ഹൃദയവീണ ?
നിറയുമോ ജീവനില്‍ സ്നേഹാര്‍ദ്രരശ്മികള്‍ ?
മറയുമോ എന്നില്‍നിന്നക്ഷരങ്ങള്‍ ?

4 comments:

  1. അറിയാതെ പോയതെന്തെ
    അരികില്‍ വിടര്‍ന്ന വസന്തത്തെ
    രാഗങ്ങളുതിര്‍ക്കും ഹ്രൃദയവീണയെ
    ആര്‍ദ്രമായ് നോക്കാത്തതെന്തേ
    പ്രണയം പൂക്കും സ്നേഹാര്‍ദ്രരശ്മി
    യിലര്‍ക്കനെ തേടുന്നതെന്തിനാ
    തിങ്കള്‍ ചിരിച്ചുനില്‍ക്കേ....


    ചുമ്മാ ഇരിക്കട്ട്

    ReplyDelete
  2. പ്രിയാ, അടിപൊളി..
    ആങ്ഹാ..ഇതൊക്കെ കയ്യിലുണ്ണ്ടായിട്ടാ..

    ReplyDelete
  3. വളരെ ഇഷ്ടായീ...മനോഹരമായ വരികള്‍....മനസ്സിലൊരു നൊസ്റ്റാള്‍ജിക്‌ ഫീലുണ്ടായി.....

    (:) ആല്‍ബം ഇറങ്ങുമ്പോള്‍ പറയണേ.......

    ReplyDelete
  4. പത്ത് പാട്ടുകള്‍. മിക്കവാറും ഡിസംബറില്‍. പറയാതിരിയ്ക്കാന്‍ കഴിയുമോ എനിക്ക് ?

    ReplyDelete