Monday, October 6, 2008

മൂന്നാമത്തെ സ്വപ്നം.


ഇന്നലെ ഞാന്‍കണ്ട വര്‍ണ്ണസ്വപ്നങ്ങളി-
ലൊന്നുമേയുണ്ടായിരുന്നില്ല നീ
എന്നും കിടക്കവേ നീയെന്റെസ്വപ്നത്തില്‍
വന്നെങ്കിലെന്ന് കൊതിച്ചിരുന്നു.

കള്ളമല്ലിങ്ങോട്ട്‌ വന്നതില്‍പ്പിന്നെ ഞാ-
നെല്ലാം നിറത്തിലേ കാണാറുള്ളു.
നല്ലനിറമുള്ള സ്വപ്നങ്ങളാണവ.
അല്ല, കറുപ്പും വെളുപ്പുമല്ല.

എന്റെസ്വപ്നങ്ങള്‍ക്ക്‌ വര്‍ണ്ണങ്ങള്‍മാത്രമ-
ല്ലുണ്ട്‌ രാഗങ്ങള്‍, നറുമണവും.
നിന്നെത്തിരഞ്ഞ്‌നടക്കുമെന്നാലവ
കണ്ടില്ലനിന്നെയിതുവരെയും

എന്നെത്തിരയുന്ന നിന്റെ സ്വപ്നങ്ങളും,
നിന്നെത്തിരഞ്ഞീടുമെന്‍സ്വപ്നവും
എന്നോ, എവിടെയോ കണ്ടുമുട്ടീടുകില്‍
മൂന്നാമതായൊരു സ്വപ്നമുണ്ടാം.

കാണുമാസ്വപ്നത്തെ മൂന്നാമതായൊരാള്‍
മാനസം കല്ലുപോലല്ലാത്തൊരാള്‍.
വീണയില്‍ തന്ത്രികള്‍ മീട്ടവേ വേറൊരു
വീണ, കൂടെപ്പാടുമെന്ന്കേള്‍പ്പൂ!!

4 comments:

  1. നല്ല കവിത. ഇനിയും എഴുതൂ

    ReplyDelete
  2. വളരെ മനോഹരമായിരിയ്ക്കുന്നു.... രണ്ടുപേരുടെയും സ്വപ്നങ്ങള്‍ തമ്മില്‍ പെട്ടെന്നുതന്നെ കണ്ടുമുട്ടാനിടവരട്ടേ....അതില്‍നിന്നും മൂന്നാമതൊരു സ്വപ്നവുമുണ്ടായിടട്ടേ...പക്ഷേ ഈ മൂന്നാമന്‍?.....

    ReplyDelete
  3. സമ്മതിച്ച് തരില്ല. ആ രണ്ടു സ്വപ്നങ്ങള്‍ എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ അത് ഒരു സ്വപ്നമായി മാറ്രുകയല്ലേ ചെയ്യുക?

    ReplyDelete
  4. pRiyaa,
    1 + 1 = immini ballye oru 1.
    oru puzh + vERoru puzha = valiya oru puzha. allaathe randu puzhayallannu V M Basheer..
    nandi, raghunaath..
    moonnaaman...thaankalaayikkOloo, MAYILPEELEE..

    ReplyDelete