Wednesday, October 22, 2008

ഞാന്‍ വിവേക്‌.

മോളേ, നീ വല്ലാതെ ബോറടിച്ചോ? ഇന്ന്
കോളേജിലേയ്ക്കൊന്നും പോയില്ലയോ?
കൂളായി നീ മൊബെയിലോണാക്കെടീ നല്ല
ബോളീവുഡ്‌ ഫോട്ടോയും പാട്ടും തരാം.

മറ്റേത്‌ വേണേലും ചോദിച്ചോളൂ, നിന്റെ
പൊട്ടിച്ചിരികേള്‍ക്കാന്‍. അല്ലെങ്കില്‍ നീ
പെട്ടെന്നീ ബൈക്കിന്‍ പിറകിലേറൂ ഒന്നായ്‌
ചുറ്റിക്കറങ്ങാം ഈ സിറ്റിമൊത്തം.

പിന്നെ, ഒരയിസ്ക്രീം നുണഞ്ഞിറക്കി നമ്മള്‍
കണ്ണില്‍ക്കണ്ണില്‍ നോക്കി തെല്ലിരിയ്ക്കാം
പിന്നെ,കവിതയില്‍ മാറ്റിനിയ്ക്ക്‌ സ്വല്‍പ-
മൊന്നിച്ചിരിയ്ക്കാം 'കര്‍സ്‌'ഉം കാണാം

2 comments:

  1. ഇന്നത്തെക്കാലത്ത്‌ പ്രണയം ഇങ്ങനെയൊക്കെയാണല്ലേ...ബൈക്കിലെ ചുറ്റിക്കറങ്ങലിലും, ഒരു സിനിമയിലുമൊക്കെത്തീരുന്ന താല്‍ക്കാലിക പ്രണയങ്ങള്‍....നന്നായിട്ടുണ്ട്‌...

    ReplyDelete
  2. അതേ, മയില്‍പ്പീലീ. ഇന്നത്തെ ലോകത്തിന്റെ തന്നെ മുഖമുദ്ര ‘മൂല്യച്യുതി‘യാണ്. ഒന്നിനും സ്ഥായീഭാവം ഇല്ല. എല്ലാം താല്‍ക്കാലിക അഡ്ജസ്റ്റ്മെന്റ്സ് ആണ്.

    ReplyDelete