തട്ടിമാറ്റുവതെങ്ങിനെ തോളത്ത്
തട്ടിടുന്ന സുഹൃത്തിന്‍ കരങ്ങളെ
ഒട്ടുനന്നെന്ന്‌ചൊല്ലി എഴുതുവാന്‍
വിട്ടുമാറാതെ പ്രേരണയേകുവോന്‍
കെട്ടുകെട്ടായ് മനസ്സില്‍ക്കിടക്കുന്നു
കെട്ടുപോകാത്തൊരുപാട് വാക്കുകള്‍
വെട്ടമിത്തിരിനാംകൊടുക്കേണ്ടേ യി-
രുട്ട് മാറ്റുവാന്‍ ഹൃത്തിന്നറകളില്‍?
തെറ്റുകളേറെയുണ്ടാമിവകളില്‍
കുറ്റമറ്റതല്ലെന്റെ രചനകള്‍
ചുറ്റിലെങ്ങാന്‍ കവിതയെക്കാണുവാന്‍
പറ്റിയെങ്കിലെന്‍ജന്മം സഫലമായ്
Wednesday, October 22, 2008
Subscribe to:
Post Comments (Atom)
മടിയ്ക്കാതെ എഴുതിക്കോളൂ, പ്രേരണയേകുവാന്‍ ഒരുപാടുപേര്‍ കൂടെയുണ്ടെന്നുതന്നെ കരുതുക.....നന്നായിട്ടുണ്ട്....ആശംസകള്‍...
ReplyDeleteകൊള്ളാം. നന്നായിരിക്കുന്നു
ReplyDeleteനന്ദി, മയില്‍പ്പീലീ.
ReplyDeleteഅല്ല, ഇതാര്. ചിത്രങ്ങളൊക്കെ വരയ്ക്കുന്ന ആ കുട്ടിയല്ലേ. നന്ദി, ലക്ഷ്മീ