Wednesday, October 29, 2008

ഒരു പ്രേമഗാനം

ഇനിയും, കുളിര്‍ചൂടുമീ
വനിയില്‍, കിളിപാടുമോ
മണിവീണയില്‍ ഉയരും
പ്രണയാര്‍ദ്ര ഗീതികകള്‍
മനസ്സില്‍പ്പകര്‍ന്ന് നല്‍കിടുന്നു
മധുര മധുകണങ്ങള്‍
(ഇനിയും..)

പറയാന്‍മറന്നൂ ഞാന്‍
പിരിയും വേളയില്‍
കരളിന്നുള്ളിലായി
ഉരുകും നൊമ്പരങ്ങള്‍
അറിയാതെ നീര്‍ തുളുമ്പിനിന്‍
കരിനീലമിഴികളില്‍
(ഇനിയും..)

ഇനി ഞാനൊരുക്കീടും
പനിനീര്‍പ്പൂ മേടയില്‍
കനിവോടെ വന്നിടാമോ
തുണയായെന്നെന്നും
കനവില്‍ത്തെളിഞ്ഞൊരായിരം
തിരികൊളുത്തിടാനായ്‌
(ഇനിയും..)


6 comments:

  1. ഓര്‍മ്മകളൊക്കെ അയവിറക്കാണല്ലേ...

    നല്ല പ്രേമഗാനം

    ReplyDelete
  2. നല്ല പ്രേമഗാനം..
    ചിലപ്പോ ആവശ്യം വരും :)

    ReplyDelete
  3. ഇങ്ങനെ പ്രണയാര്‍ദ്രമായി വിളിച്ചാല്‍ വരാതിരിയ്ക്കുമോ.....വരും തീര്‍ച്ചയായും.....അതിനായി ഞാനും പ്രാര്‍ത്‌ഥിയ്ക്കാം....പ്രേമഗാനം നന്നായിട്ടുണ്ട്‌...

    ReplyDelete
  4. നന്ദി, പ്രിയാ..
    പുസ്തകമിറക്കുന്നകാര്യം അറിഞ്ഞു. എല്ലാ ഭാവുകങളും ആശംസിയ്ക്കുന്നു.
    നന്ദി, സഞ്ജു
    മയില്‍പ്പീലീ,
    തിരികൊളുത്തിടാ-
    നരികെയെത്തുമോ
    കരിനീലമിഴിയാള്‍, എന്റെ
    കരളിന്‍ ഓമനാള്‍...

    ReplyDelete
  5. “ഓമലാള്‍“ എന്ന് ഒരു തിരുത്ത്..

    ReplyDelete