Tuesday, May 29, 2018

കളിപ്പാട്ടം 29.05.2013

Kuttan Gopurathinkal
29 May 2013 at 20:25 ·

കളിപ്പാട്ടം..
--------------
അമ്മയ്ക്ക്,
ആത്മാഭിമാനങ്ങളുടെ ചില്ലയില്‍‌
സ്നേഹപ്പൂവായിവിരിയാന്‍
ജന്മം നല്‍‌കിയ ഒരു മുകുളമായിരുന്നു, അയാള്‍ ..

അച്ഛന് ,
ജന്‍‌മാന്തരങ്ങളിലൂടെ ലഭിച്ച,
പൈതൃകങ്ങള്‍ കൈമാറാനുള്ള,
ഒരു കെടാത്തിരിയായിരുന്നു..

സഹോദരങ്ങള്‍ക്ക്,
അളവില്ലാത്ത സ്നേഹവും,
താങ്ങും, തണലും, സംരക്ഷണവും;

ഗുരുഭൂതര്‍ക്ക്, പിന്നീട്,
അഹങ്കാകാരത്തോടെ പരാമര്‍‌ശിക്കാന്‍
ഒരു നല്ല ശിഷ്യനും,

സുഹൃത്തുക്കള്‍ക്ക്,
ഊഷ്മളസ്നേഹത്തിന്റെ,
പരസ്പര സഹായത്തിന്റെ വറ്റാത്ത ഉറവയും,

സഹപ്രവര്‍ത്തകര്‍ക്ക്,
കര്‍ത്തവ്യങ്ങള്‍ അസൂയാര്‍ഹമായി
നിര്‍‌വഹിക്കാന്‍ പോന്നവനും,
എന്തിനും കഴിവുറ്റവനുമായിരുന്നു..

എന്നാല്‍ അവള്‍ക്കോ ?
കളികഴിഞ്ഞശേഷം
എറിഞ്ഞുടയ്ക്കാന്‍‌പോന്ന
ഭംഗിയുള്ള ഒരു കളിപ്പാട്ടം !
വെറും ഒരു കളിപ്പാട്ടം !!

================

എന്റെ സൂര്യന്‍ 29.05.2015

കണ്ണീര്‍ 29.05.2013