Wednesday, April 29, 2020

വധു വസന്തമാലിക 29.04.2013

അമൃതം ഗമയ 29.04.2013

എന്നെക്കാൾ മുന്നേപോയവൻ 29.04.2013

അയാൾ ധൃതിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോകുന്ന കണ്ടു.
ഒരേ ഓഫീസിലാണവർ ജോലി ചെയ്യുന്നത്. ശ്യാം ഓഫീസിലെ പാർക്കിങ്ങ് ലോട്ടിൽ ബൈക്കു നിർത്തുമ്പോൾ, അയാൾ മുകളിലേയ്ക്ക് ഓടിപ്പോകുന്നത്കണ്ടു.
വൈകീട്ട്, ശ്യാം ഓഫീസിൽനിന്നും ഇറങ്ങി, മാർക്കറ്റിലേയ്ക്കു നടക്കുമ്പോൾ അയാൾ പച്ചക്കറിക്കാരനുമായി വാഗ്വാദത്തിലേർപ്പെട്ടുനിൽക്കുന്നതു കണ്ടു. തിരക്കുപിടിച്ച്, ശ്യാമിനെ മൈൻഡ് ചെയ്യാതെ അയാൾ അവിടേനിന്നും വേഗത്തിൽ പോകുന്നകണ്ടു.
രാത്രി, ശ്യാം ഫ്ലാറ്റിലെ സിറ്റൌട്ടിൽ ഇരുന്ന് പത്രം നോക്കിക്കൊണ്ടിരിക്കേ, അയാൾ, അയാളുടെ ഫ്ലാറ്റിലിരുന്ന് പത്രം വായിക്കുന്നതുകണ്ടു.
അത്താഴത്തിനുശേഷം, കിടക്കാൻ പോകവേ, അയാളുടെ ഫ്ലാറ്റിൽ വിളക്കുകൾ അണഞ്ഞിരിക്കുന്നത് ശ്യാം കണ്ടു...
**
കിടക്കയിൽക്കിടന്ന് ശ്യാം ആലോചിച്ചു.. എന്തിനാണാവോ അയാളീ തിരക്കുപിടിച്ചോടിയതൊക്കെ? അയാൾ പോയേടത്തൊക്കെ താനും പോയി, അയാൾ ചെയ്തതൊക്കെ താനും ചെയ്തു. പിന്നെ ഈ ധൃതി എതിനാണാവോ?
ശ്യാം സ്വിച്ച് ഓഫ് ചെയ്തു..
....